Join News @ Iritty Whats App Group

അഞ്ചുമാസം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തി

കൊല്ലം: അഞ്ചുമാസം മുൻപ് വിവാഹിതയായ 19കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്മിൾ വട്ടത്തമാര മണ്ണൂർവിളാകത്ത് വീട്ടിൽ ജന്നത്ത് (19) ആണ് മരിച്ചത്. അഞ്ചുമാസം മുമ്പായിരുന്നു ജന്നത്തിന്‍റെ വിവാഹം.

ഭർത്താവ് റാസിഫ് വിദേശത്താണ്. ഇന്നലെ രാത്രി രണ്ടുമണിയോടെയാണ് സംഭവം നടന്നത്. ജന്നത്തിനെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ റാസിഫ് വീട്ടില്‍ വിവരം അറിയിച്ചു.

തുടര്‍ന്ന് വീട്ടുകാര്‍ ജന്നത്തിനെ വിളിച്ചെങ്കിലും മുറിയില്‍ നിന്ന് പ്രതികരണമുണ്ടായില്ല. മുറിയുടെ ജനല്‍ ഇടിച്ചു തകര്‍ത്തതോടെയാണ് ജന്നത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പിന്നാലെ കടയ്ക്കല്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ജന്നത്തിന്റെ ഫോണ്‍ വിവരങ്ങളും പരിശോധിച്ചുവരികയാണ്. രണ്ട് മാസം മുന്‍പാണ് റാസിഫ് വിദേശത്തേക്ക് പോയത്.

Post a Comment

Previous Post Next Post
Join Our Whats App Group