മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒരു കോടിയോളം രൂപ വില വരുന്ന രണ്ടു കിലോയോളം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
ദുബായില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ കാസര്‍ഗോഡ് പള്ളിക്കരെ സ്വദേശി അര്‍ഷാദില്‍ നിന്ന് 1043 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഇതിന് 55,38,330 രൂപ വരും. അറൈവല്‍ എമിഗ്രേഷന്‍ കൗണ്ടറിന് സമീപത്തെ ടോയ്ലറ്റില്‍ ഉപേക്ഷിച്ച നിലയിലാണ് 895 ഗ്രാം തൂക്കമുള്ള സ്വര്‍ണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുളള സ്വര്‍ണം പായ്ക്കറ്റിലാക്കിയ നിലയിലായിരുന്നു.
വേര്‍തിരിച്ചെടുത്തപ്പോള്‍ 39,77,190 രൂപ വരുന്ന 749 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വര്‍ണമാണ് കണ്ടെടുത്തത്. വിദേശത്ത് നിന്നു കടത്തി കൊണ്ടുവന്ന സ്വര്‍ണം കസ്റ്റംസ് പിടിക്കപ്പെടുമെന്ന ഭയത്താല്‍ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം.
ചെക്കിംഗ് ഇന്‍ പരിശോധനയില്‍ സംശയം തോന്നിയതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് അര്‍ഷാദില്‍നിന്നു സ്വര്‍ണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം നാലു ഗുളികകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പിടികൂടുമ്ബോള്‍ 1165 ഗ്രാം സ്വര്‍ണം ഉണ്ടായിരുന്നെങ്കിലും വേര്‍തിരിച്ചെടുത്തപ്പോള്‍ 1043 ഗ്രാം സ്വര്‍ണമാണ് ലഭിച്ചത്.
Post a Comment