Join News @ Iritty Whats App Group

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ കുഴഞ്ഞുവീണുമരിച്ചു


കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ കുഴഞ്ഞുവീണുമരിച്ചു. കോഴിക്കോട് സ്വദേശിയായ വിജയരാഘവനാ(63)ണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. അവശത അനുഭവപ്പെട്ട വിജയരാഘവന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇയാളെ ജയില്‍ ജീവനക്കാര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. 

മൃതദേഹം കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം പരിയാരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിനായി മാറ്റി. സ്വത്തുസംബന്ധമായ തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ് വിജയരാഘവന്‍ ശിക്ഷിക്കപ്പെട്ടു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയത്.

Post a Comment

أحدث أقدم
Join Our Whats App Group