Join News @ Iritty Whats App Group

ചൈനയടക്കം ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം


ന്യൂഡല്‍ഹി: വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് പരിശോധന സര്‍ട്ടിഫിക്കറ്റ് രാജ്യത്ത് വീണ്ടും നിര്‍ബന്ധമാക്കുന്നു. 2023 ജനുവരി ഒന്ന് മുതല്‍ ചൈന, തായ്‌ലന്റ്, ഹോങ്‌കോംഗ്, ജപ്പാന്‍, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ആര്‍.ടി-പി.സിആര്‍ പരിശോധന നടത്തി യാത്രയ്ക്ക് മുന്‍പ് പരിശോധനാ ഫലം എയര്‍ സുവിധ ആപ്പില്‍ അപ്‌ലോഡ് ചെയ്യണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ചൈന സീറോ കോവിഡ് നയത്തില്‍ മാറ്റം വരുത്തിയതോടെയാണ് ആ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായത്. ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് മറ്റു രാജ്യങ്ങളുടെയും പരിഗണനയിലാണ്.

Post a Comment

أحدث أقدم
Join Our Whats App Group