Join News @ Iritty Whats App Group

കണ്ണൂർ ജില്ലയിൽ ഒന്‍പതു പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ ഐ എ റെയ്ഡ് നടത്തി


കണ്ണൂര്‍: സംസ്ഥാന വ്യാപകമായി നടത്തുന്ന റെയ്ഡിന്റെ ഭാഗമായികണ്ണൂരിലും പോപ്പുലര്‍ ഫ്രണ്ടിന്‍്റെ ഓഫീസുകളിലും നേതാക്കന്മാരുടെ വീടുകളിലും എന്‍ ഐ എ റെയ്ഡ് നടത്തി.

കണ്ണൂര്‍ ജില്ലയിലെ ഒന്‍പതി ടങ്ങളില്‍ ഒരേ സമയമാണ് പൊലിസ് റെയ്ഡ് നടത്തിയത്.കണ്ണൂര്‍ ടൗണ്‍, വളപട്ടണം, ന്യൂ മാഹി, മട്ടന്നൂര്‍, ഇരിട്ടി തുടങ്ങി നിരവധി ഇടങ്ങളിലാണ് റെയ്ഡ് നടന്നത്.വളപട്ടണത്ത് നൗഫല്‍, വളോരയില്‍ അനസ്,കക്കാട് ഫൈസല്‍, ബംഗലൂരിലെ ഐടി ജീവനക്കാരനായ കിഴുതള്ളിയിലെ മുഹമ്മദ് റംഷീദ് എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്.കണ്ണൂര്‍ സിറ്റിയില്‍ മുസാഫിര്‍ പൂവളപ്പിലിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. എന്നാല്‍ പരിശോധനയില്‍ എന്തെങ്കിലും ലഭിച്ചിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ടാം നിര നേതാക്കളുടെ പ്രവര്‍ത്തനം നിരോധനത്തിന് ശേഷം ശക്തമാകുന്നുവെന്ന സുചനയെ തുടര്‍ന്നാന്ന് ദേശീയ അന്വേഷണ ഏജന്‍സി കേരളത്തില്‍ ഒരേ സമയം റെയ്ഡു നടത്തിയത്.

Post a Comment

أحدث أقدم
Join Our Whats App Group