Join News @ Iritty Whats App Group

പെരിയത്തിൽ സുന്നി സെൻ്റർ ഉദ്ഘാടനം 17ന്; ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പേരോട് അബ്ദുൾ റഹ്മാൻ സഖാഫി നിർവ്വഹിക്കും


ഇരിട്ടി: പെരിയത്തിൽ സുന്നി സെൻ്റെർ ഉദ്ഘാടനം 17ന് വൈകുന്നേരം 6.30ന് സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പേരോട് അബ്ദുൾ റഹ്മാൻ സഖാഫി നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.ചടങ്ങിൽ സയ്യിദ് ത്വയ്യിബുൽ ബുഖാരി അധ്യക്ഷത വഹിക്കും. സയ്യിദ് അലി ബാഫക്കി തങ്ങൾ പ്രാർത്ഥന നിർവ്വഹിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.പി.അബൂബക്കർ മുസ്ല്യാർ പട്ടുവം ഉദ്ഘാടനം ചെയ്യും.സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ദിൻ തങ്ങൾ വളപട്ടണം, സയ്യിദ് അബൂബക്കർ ചെറിയ കോയ തങ്ങൾ, സയ്യിദ് ജാബിർ തങ്ങൾ, സയ്യിദ് പൂക്കുഞ്ഞി തങ്ങൾ, എസ്.വൈ.എസ്.സംസ്ഥാന സെക്രട്ടറി ആർ.പി.ഹുസൈൻ മാസ്റ്റർ, കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി പ്രഫ: യു.സി.അബ്ദുൾ മജിദ്, എസ്.എം.എ.ജില്ലാ പ്രസിഡൻ്റ് അബ്ദുൾ റഷീദ് ദാരിമി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും അന്നേ ദിവസം
വൈകുന്നേരം 5 ന് നടക്കുന്ന സൗഹൃദ സംഗമം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും, സി.പി.എം. ഏരിയാ സെക്രട്ടറി കെ.സക്കീർ ഹുസൈൻ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ഇബ്രാഹിം മുണ്ടേരി, എസ്.വൈ.എസ്. ജില്ലാ സെക്രട്ടറിഷാജഹാൻ മിസ്ബാഹി തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി നാളെ (വെള്ളിയാഴ്ച്ച) വൈകുന്നേരം 6 ന്ആത്മിയ സമ്മേളനം നടക്കും. സയ്യിദ് മുത്തന്നൂർ തങ്ങൾ നേതൃത്വം നൽകും. ഇന്ന് (വ്യാഴം) വൈകുന്നേരം 6 ന് എസ്.എസ്.എഫ്. സാഹിത്യോൽസവ് പ്രതിഭകൾ അണിനിരക്കുന്ന ഇശൽ വിരുന്നും തുടർന്ന് മതപ്രഭാഷണവും നടക്കും സമസ്ത താലൂക്ക് സെക്രട്ടറി അഷ്റഫ് സഖാഫി കാടാച്ചിറ ഉദ്ഘാടനം ചെയ്യും, കേരള മുസ്ലിം ജമാഅത്ത് സോൺ സെക്രട്ടറി അബൂബക്കർ മൗലവി ഏളന്നൂർ അധ്യക്ഷത വഹിക്കും, ഹാഫിള് മസ്ഹൂദ് സഖാഫി ഗൂഡല്ലൂർ പ്രഭാഷണം നടത്തും, പത്രസമ്മേളനത്തിൽ ഭാരവാഹികളായ ഒ.കെ.അബ്ദുള്ള, പി.കെ.അയ്യൂബ്, എം.അഷ്റഫ്, പി.സിദ്ദീഖ് എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group