Join News @ Iritty Whats App Group

യുണൈറ്റഡ് മര്‍ച്ചന്‍റ്സ് ചേംബര്‍ കേളകം യൂണിറ്റിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 101 ദിന വ്യാപാരോത്സവം ഇന്ന് ആരംഭിക്കും

കേളകം: യുണൈറ്റഡ് മര്‍ച്ചന്‍റ്സ് ചേംബര്‍ കേളകം യൂണിറ്റിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 101 ദിന വ്യാപാരോത്സവം ഇന്ന് ആരംഭിക്കും.

വൈകുന്നേരം 4.30ന് കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.ടി. അനീഷ് ഉദ്ഘാടനം ചെയ്യും. ദിവസേനെ നടക്കുന്ന നറുക്കെടുപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. കൂടാതെ സ്‌കൂട്ടര്‍, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, എല്‍ഇഡി ടിവി, സ്വര്‍ണ നാണയങ്ങള്‍ എന്നിവയും വിവിധ ഇനങ്ങളില്‍ സമ്മാനമായി ലഭിക്കും.

2023 മാര്‍ച്ച്‌ 20 വരെയാണ് വ്യാപാരോത്സവം. മാര്‍ച്ച്‌ 22ന് ബംബര്‍ നറുക്കെടുപ്പ് നടക്കും. യുഎംസി ജില്ലാ സെക്രട്ടറി ഷിനോജ് നരിതൂക്കില്‍, കൊച്ചിന്‍ രാജന്‍, സജി ജോസഫ്, സൈജു ഗുജറാത്തി, പി.പി. ഖാലിദ്, സി. അബ്ദുള്‍ സലാം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group