Join News @ Iritty Whats App Group

കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകൻ പിടിയിൽ

കൊച്ചി: കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍‌ ഒളിവിലായിരുന്ന അധ്യാപകൻ പിടിയില്‍. അധ്യാപകനെതിരെ പോക്സോ കേസ് പ്രകാരം കേസെടുത്തിരുന്നു. പട്ടിമറ്റം സ്വദേശിയായ കിരണ്‍ എന്‍. തരുണിനെയാണ് തൃപ്പുണിത്തുറ ഹില്‍പാലസ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്. കലോത്സവത്തില്‍ പങ്കെടുപ്പിച്ച ശേഷം തിരിച്ച് വീട്ടില്‍ കുട്ടിയെ എത്തിച്ചുകൊള്ളാം എന്ന അധ്യാപകന്റെ ഉറപ്പിലാണ് വിദ്യാര്‍ഥിനിയെ വീട്ടുകാര്‍ അയച്ചത്. തിരിച്ചു വരുവഴി വാഹനത്തില്‍ വെച്ച് അധ്യാപകൻ വിദ്യാര്‍ഥിനിടെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

സംഭവം സുഹൃത്തുക്കളോടാണ് പെണ്‍കുട്ടി ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ ഇവര്‍ സ്‌കൂളിലെ കൗണ്‍സലറെ വിവരം അറിയിക്കുകയും പൊലീസില്‍ പരാതി നൽകുകയായിരുന്നു.ഇതിനിടെ അധ്യാപകന്‍ ഒളിവില്‍പോയിരുന്നു. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ നാഗര്‍കോവിലില്‍നിന്ന് പിടികൂടിയത്.

Post a Comment

أحدث أقدم
Join Our Whats App Group