Join News @ Iritty Whats App Group

ബ​സി​ൽ വെ​ടി​യു​ണ്ട​ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വം; അ​ന്വേ​ഷ​ണസം​ഘം ക​ർ​ണാ​ട​ക​യിൽ; ഞങ്ങൾക്കൊന്നുമറിയില്ലെന്ന് ബസ് ജീവനക്കാർ



ഇ​രി​ട്ടി: കൂ​ട്ടു​പു​ഴ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ ക​ർ​ണാ​ട​ക ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സി​ൽനി​ന്ന് 100 വെ​ടി​യു​ണ്ട​ക​ൾ എ​ക്സൈ​സ് പി​ടി​കൂ​ടി​യ സം​ഭ​വം പോ​ലീ​സി​നെ അ​റി​യി​ച്ച​ത് ഏ​ഴ് മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ണെ​ന്ന് ആ​രോ​പ​ണം.

ഇ​തോ​ടെ യാ​ത്ര​ക്കാ​രെ ചോ​ദ്യം ചെ​യ്യാ​നോ, ബ​സി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​നോ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ല്ല.ഇ​തോ​ടെ അ​ന്വേ​ഷ​ണം വ​ഴി മു​ട്ടി​യ അ​വ​സ്ഥ​യി​ലാ​ണ്.

ആം​സ് ആ​ക്ട് പ്ര​കാ​രം ജാ​മ്യം ഇ​ല്ലാ​ത്ത വ​കു​പ്പ് ആ​യ​തി​നാലാണ് പോ​ലീ​സി​ന് എ​ക്സൈ​സ് വെ​ടി​യുണ്ടകൾ കൈ​മാ​റി​യ​ത്. റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​ബി. രാ​ജീ​വ്‌ വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഇ​രി​ട്ടി പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി. ഇ​രി​ട്ടി ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​ജെ. ബി​നോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ക​ർ​ണാ​ട​യി​ൽ എ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കി​ളി​യ​ന്ത​റ​യി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ർ​ണാ​ട​ക​യി​ൽനി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന ക​ർ​ണാ​ട​ക ആ​ർ​ടി​സി ബ​സി​ൽനി​ന്ന് ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത നി​ല​യി​ൽ 10 പാ​ക്ക​റ്റു​ക​ളി​ലാ​യി 100 നാ​ട​ൻ തോ​ക്ക് തി​ര​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 11-നാ​യി​രു​ന്നു സം​ഭ​വം. പി​ടി​ച്ചെ​ടു​ത്ത വെ​ടി​യു​ണ്ട​ക​ൾ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി ഇ​രി​ട്ടി പൊ​ലി​സി​ന് കൈ​മാ​റി​യ​ത് വൈ​കിട്ട് ഏ​ഴി​നാണ്.

തു​ട​ർ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത് . ബ​സ് ജീ​വ​ന ക്കാ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തെ​ങ്കി​ലും ത​ങ്ങ​ൾ​ക്കൊ​ന്നും അ​റി​യി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്.

Post a Comment

أحدث أقدم
Join Our Whats App Group