Join News @ Iritty Whats App Group

റാലിക്കിടെ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു

ഗുജ്‌റങ്‌വാല: പാക്കിസ്ഥാനില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ റാലിയില്‍ വെടിവയ്പ്. കാലിനു പരുക്കേറ്റ ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ എട്ട് പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ഗുജ്‌റങ്‌വാലയിലെ റാലിക്കിടെയാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പില്‍ വലതുകാലിനാണ് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന് പരുക്കേറ്റത്. സംഭവത്തില്‍ അക്രമിയെ പൊലീസ് പിടികൂടി.

ഇസ്ലാമബാദിലേക്കു നടത്തുന്ന ലോങ്മാര്‍ച്ച് വസീറാബാദില്‍ എത്തിയപ്പോളാണ് അക്രമം. അക്രമികള്‍ ഇമ്രാന്‍ സഞ്ചരിക്കുന്ന കണ്ടെയിനറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സഫറലി ഖാൻ ചൗക്കിലാണ് സംഭവം. ഖാന്റെ കാലിൽ മൂന്നോ നാലോ തവണ വെടിയേറ്റതായി പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് നേതാവ് ഇമ്രാൻ ഇസ്മായിൽ പറഞ്ഞു . സംഭവം നടന്നയുടൻ ഇമ്രാൻ ഖാനെ കണ്ടെയ്‌നറിൽ നിന്ന് ബുള്ളറ്റ് പ്രൂഫ് വാഹനത്തിലേക്ക് മാറ്റി.

ഇമ്രാൻ ഖാനെ കയറ്റിയ ട്രക്കിന് നേരെ തോക്കുധാരി ആറ് തവണ വെടിയുതിർത്തതായി ഇമ്രാൻ ഖാന്റെ സഹായി പറയുന്നു. ലാഹോറിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇമ്രാൻ ഖാൻ ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്.

ലാഹോറില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് ഇമ്രാന്‍ രണ്ടാം ലോങ്ങ് മാര്‍ച്ച് ആരംഭിച്ചിരുന്നു. 350 കിലോമീറ്ററായിരുന്നു മാര്‍ച്ച്. നവംബര്‍ നാലോടെ ഇസ്ലാമാബാദിലെത്തുമെന്നായിരുന്നു പ്രതീക്ഷ

Post a Comment

أحدث أقدم
Join Our Whats App Group