Join News @ Iritty Whats App Group

ഇരിക്കൂർ പട്ടാന്നൂർ സ്വദേശിയായ യുവാവിനെ മാനന്തവാടയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി




മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിക്കൂർ പട്ടാന്നൂർ വയലാട്ട് വീട്ടിൽ ഫൈസൽ (40) ആണ് മരിച്ചത്. പ്ലാസ്റ്റോ ഫർണ്ണിച്ചർ കമ്പനിയുടെ കളക്ഷൻ ഏജൻ്റായ ഫൈസൽ ഇന്നലെ രാത്രിയിലാണ് ലോഡ്ജിൽ മുറിയെടുത്തത്. തുടർന്ന് ഇന്ന് വൈകുന്നേരത്തോടെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതംമൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി..

Post a Comment

أحدث أقدم
Join Our Whats App Group