Join News @ Iritty Whats App Group

ഏരുവേശി ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം, വോട്ട് ചെയ്യാൻ എൽഡിഎഫ് പ്രവർത്തകർ അനുവദിക്കുന്നില്ലെന്ന് യുഡിഎഫ്

കണ്ണൂർ : കണ്ണൂർ ഏരുവേശ്ശിയിൽ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം. യുഡിഎഫ് പ്രവർത്തകരെ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് പരാതി. സംഘർഷത്തിനിടെ പഞ്ചായത്ത് പ്രസിഡൻ്റ് ടെസി ഇമാനുവലിനെ കയ്യേറ്റം ചെയ്തു. സംഘർഷം വ്യാപിച്ചതോടെ പൊലീസ് ലാത്തിവീശി. അക്രമത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് ബാങ്ക് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.

ദീർഘകാലമായി ബാങ്കിന്റെ ഭരണം യുഡിഎഫിന്റെ കൈയ്യിലായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അട്ടിമറി വിജയം നേടി ബാങ്കിന്റെ ഭരണം പിടിച്ചെടുത്തു. എന്നാൽ ഇത്തവണ ഭരണം തിരിച്ചുപിടിക്കാൻ കഠിന ശ്രമത്തിലായിരുന്നു യുഡിഎഫ്. ഇതിനിടെയാണ് യുഡിഎഫ് പ്രവർത്തകരെ വോട്ട് ചെയ്യുന്നതിൽ നിന്ന് എൽഡിഎഫ് തടഞ്ഞെന്ന ആരോപണം ഉയരുന്നത്. നേതാക്കളും എംഎൽഎ സജീവ് തോമസും ഉൾപ്പെടെ ഇടപെട്ട് പ്രവർത്തകരെ ക്യൂവിൽ എത്തിച്ചെങ്കിലുെം അവിടെ വച്ചും തടയുകയാണെന്നാണ് ആരോപണം. 

ഡിവൈെസ്പി അടക്കമുള്ളവർ എത്തിയെങ്കിലും അക്രമം തുടർന്നുവെന്നാണ് ആരോപിക്കുന്നത്. തുടർന്ന് വലിയ രീതിയിലുള്ള സംഘർഷം ഉണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇതേ തുടർന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാണ് തീരുമാനമെന്ന് ഇരിക്കൂർ എംഎൽഎ സജീവ് തോമസ് പറഞ്ഞു. തോൽവി ഭയന്ന് യുഡിഎഫ് മനപ്പൂർവ്വം സംഘാർഷാവസ്ഥ സൃഷ്ടിക്കുകയാണെന്നാണ് എൽഡിഎഫിന്റെ മറുവാദം.

Post a Comment

أحدث أقدم
Join Our Whats App Group