Join News @ Iritty Whats App Group

കൈക്കൂലി നൽകുന്നവർക്കെതിരെയും ഇഡിക്ക് കേസ് എടുക്കാമെന്ന് സുപ്രീം കോടതി

ദില്ലി: കൈക്കൂലി നൽകുന്നവർക്കെതിരെയും ഇഡിക്ക് കേസ് എടുക്കാമെന്ന് സുപ്രീം കോടതി വെളിപ്പെടുത്തൽ. കള്ളപ്പണ നിരോധന നിയമപ്രകാരം ഇഡിക്ക് കേസ്  എടുക്കാം. അഴിമതി നിരോധന നിയമപ്രകാരം കൈക്കൂലി നൽകുന്നത് കുറ്റമാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇഡിക്ക്  കുറ്റം ചുമത്താം. കൈക്കൂലി നൽകുന്നത് പിഎംഎൽഎ നിയമത്തിൻ്റെ പരിധിയിൽ വരുമെന്നും കോടതി പറഞ്ഞു. ഇഡി ചെന്നൈ സോണൽ ഓഫീസ്  നൽകിയ ഹർജിയിലാണ് സുപ്രിം കോടതി ഉത്തരവ്. 

മീഡിയവൺ ചാനലിന്റെ സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട ഹർജികളിൽ  സുപ്രീം കോടതി നാളെ വീണ്ടും വാദം കേൾക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാകും വാദം കേൾക്കുക. കേബിൾ ടെലിവിഷൻ നെറ്റ്‍വർക് ആക്റ്റ് പ്രകാരം പ്രവർത്തിക്കുന്ന മീഡിയ വൺ ചാനൽ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ചാനലിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ പറഞ്ഞു.

ദേശസുരക്ഷയുടെ പേര് പറഞ്ഞു സീൽ ചെയ്ത കവറിൽ നൽകിയിരിക്കുന്ന രേഖകളിലെ കാര്യങ്ങൾ ഹർജിക്കാർക്ക് വ്യക്തമല്ലെന്നും സീൽ ചെയ്ത കവറിൽ സർക്കാർ രേഖകൾ സമർപ്പിക്കുമ്പോൾ  കോടതിക്ക് പോലും മുൻവിധിയോടെ ഇടപെടാൻ സാഹചര്യം ഒരുങ്ങുമെന്നും ദവെ വാദിച്ചു. ചാനലിലെ ഏതെങ്കിലും പരിപാടിയിലെ ഉള്ളടക്കം മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെങ്കിൽ പരിപാടിയാണ് വിലക്കേണ്ടതെന്നും ഹർജിക്കാർക്കായി അഭിഭാഷകർ വാദിച്ചു.  

Post a Comment

أحدث أقدم
Join Our Whats App Group