Join News @ Iritty Whats App Group

കൊച്ചിയിൽ ഓടുന്ന കാറിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്തു; 3 യുവാക്കളും ഒരു സ്ത്രീയും അറസ്റ്റിൽ

കൊച്ചിയിൽ ഓടുന്ന കാറിൽ മോഡലായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഇന്നലെയായിരുന്നു സംഭവം. സംഭവത്തിൽ കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളേയും ഒരു സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്നലെ രാത്രിയായിരുന്നു അതിക്രമം. കൊച്ചി ഷിപ്പ് യാർഡിന് സമീപമുള്ള ബാറിലെത്തിയ യുവതി ഇവിടെ കുഴഞ്ഞുവീണിരുന്നു. ഒപ്പമുണ്ടായിരുന്ന യുവാക്കൾ ഇവരെ കാറിൽ കയറ്റികൊണ്ടുപോയി. യാത്രയ്ക്കിടയിൽ ഇവർ യുവതിയെ ബലത്സംഗം ചെയ്തുവെന്നാണ് കേസ്.

ഇതിനു ശേഷം യുവതിയെ കാക്കനാട്ടെ വീട്ടിൽ ഇറക്കിവിട്ടു. യുവതിയുടെ സുഹൃത്താണ് പൊലീസിൽ വിവരമറിയിച്ചത്. യുവതി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group