ഇരിട്ടി: പുന്നാട് ജമാഅത്തുൽ ഇസ്‌ലാം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒരാഴ്ച നീണ്ടു നിന്ന സുറൂറെ ആശിഖീൻ മീലാദ് ഫെസ്റ്റ്, റബീഹ് പ്രഭാഷണത്തോടെ സമാപനമായി. മഹല്ല് പ്രസിഡന്റ് കെവി മാഞ്ഞു ഹാജിയുടെ അധ്യക്ഷതയിൽ മഹല്ല് ഖതീബ് സി എച്ച് ശബീറലി ദാരിമി ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രമുഖ പ്രഭാഷകൻ ഉമൈർ ദാരിമി വെള്ളായ്ക്കോട് റബീഹ് സന്ദേശം നൽകി. വിവിധ ദിവസങ്ങളിലായി നടന്ന പരിപാടിയിൽ മഹല്ല് ജന. സെക്രട്ടറി എസ് നൂറുദ്ധീൻ, ട്രഷറർ പിവിസി മായൻ ഹാജി, ചൂര്യോട്ട് അഷ്‌റഫ്, കെ. ഇബ്രാഹിം, റഫീഖ് നിസാമി, സി എ ലത്തീഫ്, സി നാസർ, പിപി ഖലീൽ, ശറഫുദ്ധീൻ മൗലവി, ഫവാസ് പുന്നാട്, എൻ പി നൗഫൽ എന്നിവർ നേതൃത്വം നൽകി.
ഇസ്ലാമിക് എക്സിബിഷൻ, പ്രവാസികൾക്കുള്ള മത്സരം, പൂർവ്വ വിദ്യാർത്ഥിനികൾക്കുള്ള രചന മത്സരം, വിദ്യാർത്ഥികളുടെ കലാ പരിപാടികൾ, തൈ നടൽ ഉൾപ്പെടെ വിവിധ പരിപാടികളോടെയാണ് സുറൂറെ ആശിഖീനു സമാപനം കുറിച്ചത്
إرسال تعليق