Join News @ Iritty Whats App Group

മട്ടന്നൂർ ടൗണിലെ കൈയ്യേറ്റം ഒഴിപ്പിക്കൽ നടപടിയായി



മട്ടന്നൂർ -കണ്ണൂർ റോഡിൽ കോളേജ് കവല മേഖലയിൽ പത്തോളം കടകൾ കൈയ്യേറിയതായി കണ്ടെത്തി. 2 മുതൽ 3 മീറ്റർ വരെയുള്ള ദൂരത്തിൽ പൊതുമരാമത്ത് റോഡിന്റെ സ്ഥലങ്ങൾ ചില കചവട സ്ഥാപനങ്ങൾ കൈയ്യേറിയതായി കണ്ടെത്തി. കൈയേറ്റം കണ്ടത്തിയ 10 ഓളം കട ഉടമകൾക്ക് നോട്ടിസ് നൽകി. ആധുനീക സർവ്വേ ഉപകരണങ്ങൾ ഉപയോഗിച്ചാണ് അളന്നത്. കൈയേറ്റം കണ്ട ഭാഗങ്ങൾ അടയാളപ്പെടുത്തി. കയ്യേറ്റം ബോധ്യപ്പെട്ട സാഹചര്യത്തിൽ 10 ദിവസത്തിനകം കയ്യേറിയ ഭാഗങ്ങൾ പൊളിച്ചുമാറ്റേണ്ടതാണെന്നും അല്ലാത്തപക്ഷം ഉടമകളുടെ ചിലവിൽ പൊതുമരാമത്ത് അതികൃതർ തന്നെ പൊളിച്ചുമാറ്റുന്നതായിരിക്കുമെന്നു തഹസിൽദാർ പറഞ്ഞു. ഇരിട്ടി ഭൂരേഖ
തഹസിൽദാർ എം ലക്ഷ്മണൻ, താലൂക്ക് സർവ്വേർ ദിനേശൻ, ബഷീർ കുട്ടിയലിപ്പുറത്ത്, വിനയ, താലൂക് ജീവനക്കാരായ ജോർജ്, ജോൺസൻ , പഴശ്ശി വില്ലേജ് ജീവനക്കാരായ സുമേഷ്, രാജേഷ് എന്നിവരും
മട്ടന്നൂർ മുൻസിപ്പൽ ചെയർമാൻ ഷാജിത് മാസ്റ്റർ, കൂത്തുപറമ്പ് പൊതുമരാമത്ത് അസി.എഞ്ചിനീയർ പ്രസാദും സംബന്ധിച്ചു.


Post a Comment

أحدث أقدم
Join Our Whats App Group