Join News @ Iritty Whats App Group

സുപ്രീം കോടതിയില്‍ സര്‍ക്കാരിനു തിരിച്ചടി; വി.സി. നിയമനം റദ്ദാക്കി


ന്യൂഡല്‍ഹി: തിരുവനന്തപുരം ആസ്‌ഥാനമായ എ.പി.ജെ. അബ്‌ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല (കെ.ടി.യു) വൈസ്‌ ചാന്‍സലറായി ഡോ. എം.എസ്‌. രാജശ്രീയെ നിയമിച്ച നടപടി സുപ്രീം കോടതി റദ്ദാക്കിയതു സംസ്‌ഥാനസര്‍ക്കാരിനു തിരിച്ചടിയായി. യു.ജി.സി. ചട്ടങ്ങള്‍ ലംഘിച്ചാണു രാജശ്രീയുടെ നിയമനമെന്നാരോപിച്ച്‌ മറ്റൊരു അപേക്ഷകനായിരുന്ന ഡോ. പി.എസ്‌. ശ്രീജിത്ത്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്‌റ്റിസുമാരായ എം.ആര്‍. ഷാ, സി.ടി. രവികുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ വിധി. കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്‌) മുന്‍ ഡീന്‍ കൂടിയാണു ഡോ. ്രശീജിത്ത്‌. ഇതോടെ കേരളത്തിലെ പല സര്‍വകലാശാലകളിലെയും വി.സിമാരുടെ ഭാവി തുലാസിലായി.
വി.സിയെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച്‌ കമ്മിറ്റി യു.ജി.സി. ചട്ടപ്രകാരം മൂന്നുേപരുള്‍പ്പെട്ട പാനല്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചിരുന്നില്ലെന്നാണു ഹര്‍ജിയിലെ പ്രധാന ആരോപണം. നിയമനം ചോദ്യംചെയ്‌ത്‌ ഡോ. ശ്രീജിത്ത്‌ സമര്‍പ്പിച്ച ഹര്‍ജി കേരളാ ഹൈേക്കാടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയതിനേത്തുടര്‍ന്നാണ്‌ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്‌.
വി.സി. നിയമനത്തിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച ആദ്യവിജ്‌ഞാപനപ്രകാരം തയാറാക്കിയ ചുരുക്കപ്പട്ടികയില്‍ ഡോ. ശ്രീജിത്തും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, സെര്‍ച്ച്‌ കമ്മിറ്റി പിരിച്ചുവിട്ടതിനേത്തുടര്‍ന്ന്‌ 2018 ഡിസംബറില്‍ പുറപ്പെടുവിച്ച രണ്ടാം വിജ്‌ഞാപനത്തില്‍ അേദ്ദഹത്തിന്റെ പേരുണ്ടായിരുന്നില്ല. 2019 ഫെബ്രുവരി 19-നു രാജശ്രീയെ വി.സിയായി ചാന്‍സലര്‍ നിയമിച്ച വിവരം മാധ്യമങ്ങളിലൂടെയാണു താന്‍ അറിഞ്ഞതെന്നു ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന്‌, യു.ജി.സി. ചട്ടപ്രകാരമല്ല സെര്‍ച്ച്‌ കമ്മിറ്റി രൂപീകരിച്ചതെന്നു വിവരാവകാശരേഖകളില്‍നിന്നു വ്യക്‌തമായി. വിദ്യാഭ്യാസ മേഖലയില്‍നിന്നുള്ളവരായിരിക്കണം കമ്മിറ്റിയംഗങ്ങളെന്ന യു.ജി.സി. ചട്ടത്തിനു വിരുദ്ധമായി ചീഫ്‌ സെക്രട്ടറിയെ ഉള്‍പ്പെടുത്തിയെന്നതായിരുന്നു ഹര്‍ജിക്കാരന്റെ പ്രധാന ആക്ഷേപം. യു.ജി.സി. ചെയര്‍മാന്‍ നാമനിര്‍ദേശം ചെയ്യുന്നയാള്‍ക്കു പകരം എ.ഐ.സി.ടി.ഇയുടെ നോമിനിയെ സെര്‍ച്ച്‌ കമ്മിറ്റിഅംഗമാക്കിയെന്നതിനു പുറമേ വി.സി. നിയമനത്തിനു പരിഗണിക്കാന്‍ പാനല്‍ നല്‍കേണ്ടതിനു പകരം ഡോ. രാജശ്രീയുടെ പേരുമാത്രം ഗവര്‍ണര്‍ക്കു കൈമാറി എന്നീ ചട്ടവിരുദ്ധ നടപടികളും നിയമനം നിയമവിധേയമല്ലെന്നു സാധൂകരിക്കാന്‍ ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വ്യക്‌തമാക്കി.
സംസ്‌ഥാനസര്‍ക്കാര്‍ അംഗീകരിക്കാത്തപക്ഷം യു.ജി.സി. ചട്ടമല്ല, സര്‍വകലാശാലാ നിയമമാണു വി.സി. നിയമനത്തില്‍ ബാധകമാകുകയെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി. 2015-ലെ സുപ്രീം കോടതി വിധിയും ഇക്കാര്യത്തില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരായ അപ്പീല്‍ ഡിവിഷന്‍ ബെഞ്ചും തള്ളിയതിേനത്തുടര്‍ന്നാണു ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്‌. 2013-ലെ യു.ജി.സി. ചട്ടങ്ങള്‍്രപകാരം സംസ്‌ഥാനനിയമത്തിന്റെ അടിസ്‌ഥാനത്തില്‍ വി.സിയെ നിയമിക്കാമെന്ന സംസ്‌ഥാനസര്‍ക്കാരിന്റെയും രാജശ്രീയുടെയും വാദം സുപ്രീം േകാടതി അംഗീകരിച്ചില്ല.

Post a Comment

أحدث أقدم
Join Our Whats App Group