Join News @ Iritty Whats App Group

ഷാഫിയുടെ ജീവിതം അടിമുടി ദുരൂഹം;സ്വന്തമായി വീടില്ലാത്ത ഷാഫിക്ക് ആലുവ ഫോർട്ട്‌ കൊച്ചി റൂട്ടിൽ പ്രൈവറ്റ് ബസ് അടക്കം നിരവധി വണ്ടികൾ






കൊച്ചിയിൽനിന്ന് രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്നു കഷ്‌ണങ്ങളാക്കി പത്തനംതിട്ടയ്ക്കു സമീപം ഇലന്തൂരിൽ കുഴിച്ചിട്ട സംഭവത്തിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ ജീവിതം അടിമുടി ദുരൂഹം. തികച്ചും സാധാരണക്കാരന്റേതായ ശൈലിയിൽ ജീവിക്കുന്ന ഷാഫിയുടെ ജീവിതം ആർഭാടം നിറഞ്ഞതായിരുന്നു 

പെരുമ്പാവൂർ സ്വദേശിയായ ഷാഫി ഏറെക്കാലമായി എറണാകുളം സൗത്തിലായിരുന്നു താമസം. സ്വന്തം വീടില്ലാത്തതിനാൽ അതും വാടകയ്ക്കായിരുന്നു. എന്നാൽ ഷാഫിക്ക് നിരവധി വാഹനങ്ങളാണ് ഉണ്ടായിരുന്നത്. സ്കോർപ്പിയോയിൽ തുടങ്ങി ആലുവ – ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന പ്രൈവറ്റ് ബസ് വരെ സ്വന്തമായുണ്ടായിരുന്നുവെന്നാണ് സുഹൃത്ത് ബിലാൽ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. മകളുടെ മക്കളുടെ പേരിലുള്ള അദീൻസ് എന്ന പ്രൈവറ്റ് ബസാണ് ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്. കേസിൽ പിടികൂടിയ സ്കോർപ്പിയോ കാറും മകളുടെ മക്കളുടെ പേരിൽ തന്നെയായിരുന്നു. കൂടാതെ സൗത്തിൽ ഒരു ഹോട്ടലും ഷാഫിയും കുടുംബവും ചേർന്ന് നടത്തിയിരുന്നു.

ഷാഫി ലഹരി മരുന്ന് സംഘത്തിലെ കണ്ണിയായിരുന്നുവെന്നും ആരോപണമുയർന്നിട്ടുണ്ട്. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി പദാർഥങ്ങൾ ഷാഫി ഉപയോ​ഗിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ലഹരി എത്തിച്ചിരുന്നുവെന്നും സുഹൃത്ത് വെളിപ്പെടുത്തി.

ലോട്ടറി വിൽക്കുന്ന മറ്റ് പല സ്ത്രീകളെയും സ്വാധീനിക്കാൻ ഷാഫി ശ്രമിച്ചിരുന്നു. ഇവരിൽ നിന്ന് ലോട്ടറി എടുത്തും പണം കടം നൽകിയും ലോട്ടറി വിൽക്കുന്ന സ്ത്രീകളുമായി ചങ്ങാത്തം കൂടി. ഇങ്ങനെയാണ് പത്മയുമായി ബന്ധം സ്ഥാപിച്ചത്. കളമശേരിയിൽ ഒരു കൊലപാതക്കേസിൽ താൻ ജയിലിൽ കിടന്നതാണ് ഷാഫി പറഞ്ഞിട്ടുണ്ട്. അതിനുശേഷമാണ് എറണാകുളത്ത് വാടകയ്ക്ക് താമസിക്കുന്നതിനായി എത്തിയതെന്നാണ് അദ്ദേഹം പറഞ്ഞതെന്നും സുഹൃത്ത് പറഞ്ഞു.

രാത്രികാലങ്ങളിൽ ഒറ്റക്കിറങ്ങി നടക്കുന്ന സ്ത്രീകളേയും ഒറ്റക്ക് ജീവിക്കുന്ന സ്ത്രീകളെയും കണ്ടെത്തി അവരെ നരബലിക്കെത്തിക്കുന്നതിനുള്ള നീക്കമാണ് ഷാഫി നടത്തിയത്. ഇതിനായി സൗത്ത് കെഎസ്ആർടിസി ഭാ​ഗങ്ങളിൽ രാത്രികാലങ്ങളിൽ എത്തുന്ന സ്ത്രീകളെ സമീപിച്ചിരുന്നു. ഇവരുമായി പലവിധ വഴികളിലൂടെ ബന്ധം സ്ഥാപിക്കും. തുടർന്ന് ഇവർക്ക് പണം ഉൾപ്പെടെ കടം നൽകി വിശ്വാസം പിടിച്ചു പറ്റാനും ഷാഫി ശ്രമിക്കും. ഇത്തരത്തിൽ ഏറെ കാലമായി നല്ല ബന്ധത്തിലായിരുന്നവരെയാണ് ഷാഫി നരബലിക്കായി എത്തിച്ചത്.

ശ്രീദേവി എന്ന പേരില്‍ ഷാഫി ഫെയ്‌സ്ബുക്കില്‍ ഒരു വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഭഗവല്‍ സിംഗുമായും ലൈലയുമായും ബന്ധമുണ്ടാക്കുകയായിരുന്നു. ഭഗവല്‍ സിംഗുമായി നല്ല ബന്ധം സ്ഥാപിച്ച ശേഷം പെരുമ്പാവൂരില്‍ ഒരു സിദ്ധനുണ്ടെന്നും അയാളുടെ പേര് റഷീദ് എന്നാണെന്നും ഷാഫി ഇവരോടു പറഞ്ഞു. റഷീദിനെ പരിചയപ്പെടുന്നത് നല്ലതാണെന്നും അതിലൂടെ കുടുംബത്തില്‍ കൂടുതല്‍ സമ്പത്തും ഐശ്വര്യവും കൊണ്ടുവരാനാകുമെന്നും ഭഗവല്‍ സിംഗിനെയും ലൈലയെയും പറഞ്ഞുവിശ്വസിപ്പിച്ചു.

തുടര്‍ന്ന് ശ്രീദേവി എന്ന വ്യാജ അക്കൗണ്ടിലൂടെ റഷീദ് എന്ന സിദ്ധന്റെ നമ്പര്‍ ആണെന്നു പറഞ്ഞ് സ്വന്തം മൊബൈല്‍ നമ്പര്‍ ഷാഫി കൈമാറി. ഭഗവല്‍ സിംഗ് ബന്ധപ്പെട്ടതോടെ ഷാഫി, ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തി. ഭഗവല്‍ സിംഗിന്റെ കുടുംബവുമായി പരിചയപ്പെടുകയും നല്ല സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. നരബലി നല്‍കിയാല്‍ കൂടുതല്‍ സമ്പത്തും ഐശ്വര്യവും ഉണ്ടാകുമെന്ന് ഇവരെ ഷാഫി വിശ്വസിപ്പിച്ചു. ഇത്തരത്തില്‍ ഗുണമുണ്ടായ ആളാണ് ശ്രീദേവിയെന്നും ഷാഫി ഭഗവല്‍ സിംഗിനോടു പറഞ്ഞു. ഇക്കാര്യത്തില്‍ വാസ്തവമുണ്ടോ എന്നറിയാന്‍ ഭഗവല്‍ സിംഗ് ശ്രീദേവി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് മെസേജ് അയച്ചു. എന്നാല്‍ ശ്രീദേവി എന്ന പേരിലെ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് ഷാഫി ആണെന്ന് ഭഗവല്‍ സിംഗ് അറിഞ്ഞിരുന്നില്ല.

കൊച്ചി കടവന്ത്രയിൽ ലോട്ടറി വിൽപ്പനക്കാരിയായ പത്മയാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. പത്മയുടെ തിരോധാനമാണ് നരബലിയെ കുറിച്ചുള്ള വെളിപ്പെടുത്തലിലേക്ക് വഴി തെളിച്ചത്. കുറച്ച് നാൾ മുൻപ് കടവന്ത്രയിൽ നിന്ന് ലോട്ടറി വിൽപനക്കാരിയായ സ്ത്രീയെ കാണാതായിരുന്നു. കഴിഞ്ഞ മാസം 26-ാം തിയതിയാണ് പത്മയെ കാണാതാകുന്നത്. പത്മയെന്ന സ്ത്രീയുടെ തിരോധാനത്തെ കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്.

സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന പൊലീസ് മേധാവിക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക് ഉത്തരവ് നൽകിയത്. ഒകടോബർ 28ന് എറണാകുളം പത്തടി പാലം റസ്റ്റ്ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

സംഭവത്തിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി. രണ്ടു കുഴികളിൽ ശരീരഭാഗങ്ങൾ കഷ്ണങ്ങളായി കുഴിച്ചിട്ടിരിക്കുന്ന നിലയിലായിരുന്നു. മൃതദേഹ ഭാഗം ഡിഎൻഎ പരിശോധനയ്ക്ക് അയക്കും. ദുർമന്ത്രവാദത്തിന്റെ ഭാഗമായ നരബലിക്കു വേണ്ടിയെന്നു സൂചന. തിരുവല്ലയിലെ ദമ്പതികൾക്ക് വേണ്ടിയാണ് പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റ് കാലടിയിൽനിന്നും കടവന്ത്രയിൽനിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയതെന്നാണ് വിവരം. തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവൽ സിം​ഗ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് മുഹമദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് പിടിയിലായത്.

കുറച്ച് നാൾ മുൻപ് കടവന്ത്രയിൽ നിന്ന് ലോട്ടറി വിൽപനക്കാരിയായ സ്ത്രീയെ കാണാതായിരുന്നു. കഴിഞ്ഞ മാസം 26-ാം തിയതിയാണ് പത്മയെ കാണാതാകുന്നത്. പത്മയെന്ന സ്ത്രീയുടെ തിരോധാനത്തെ കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്. പത്മയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ തിരുവല്ലയിൽ എത്തിച്ചത്. പിന്നീടാണ് സമാന രീതിയിൽ കാലടിയിൽ നിന്ന് മറ്റൊരു യുവതിയേയും കാണാനില്ലെന്ന കാര്യം പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നത്. ജൂൺ മാസമാണ് കാലടി സ്വദേശിനിയായ റോസ്‌ലി കാണാതാകുന്നത്.


Post a Comment

Previous Post Next Post
Join Our Whats App Group