Join News @ Iritty Whats App Group

വാഹനം ഓടിക്കുന്നതിനിടെ വാട്സാപ്പ് ചാറ്റ്;കണ്ണൂരിൽ ബസ് കസ്റ്റഡിയിലെടുത്ത് ആർടിഒ, ഡ്രൈവറോട് ഹാജരാകാൻ നിര്‍ദ്ദേശം


കണ്ണൂര്‍: വാഹനം ഓടിക്കുന്നതിനിടെ വാട്സാപ്പ് ചാറ്റ് നടത്തി കണ്ണൂരിലെ ബസ് ഡ്രൈവർ. മൊബൈൽ ഉപയോഗിച്ച് കൊണ്ട് ബസ് ഓടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കോഴിക്കോട് പയ്യന്നൂർ റൂട്ടിലോടുന്ന കൃതിക എന്ന ബസ് ആർടിഒ കസ്റ്റഡിയിലെടുത്തു. ഡ്രൈവർ തലശ്ശേരി സ്വദേശി ലിജിന് ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. 

അതേസമയം, വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ വാഹനങ്ങളുടെ നിയമ ലംഘനം കണ്ടെത്താൻ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. പത്തനംതിട്ട റാന്നിയിൽ കുട്ടികളുമായി ടൂറ് പോയ ബസ് ഉദ്യോഗസ്ഥര്‍ തടഞ്ഞിട്ടു. എറണാകുളത്തും കോഴിക്കോട്ടും തൃശ്ശൂരിലും നിയമ ലംഘനങ്ങൾക്ക് പിഴയീടാക്കി. സംസ്ഥാന വ്യാപക പരിശോധന പുരോഗമിക്കുകയാണ്.

വടക്കഞ്ചേരി അപകടത്തിന്‍റെ ഞെട്ടലിൽ നിന്ന് ഉണര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയുമായി നിരത്തിലേക്ക് ഇറങ്ങുന്നത്. നിയമ ലംഘനങ്ങൾക്കെതിരെ നടപടി എടുക്കാത്തതിൽ വ്യാപക വിമര്‍ശനമാണ് വകുപ്പിനെതിരെ ഉയര്‍ന്നത്. ഹൈക്കോടതി ഇടപെടലിന് പിന്നാലെ ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന വ്യാപക പരിശോധന നടക്കുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group