Join News @ Iritty Whats App Group

കൈ​ക്കു​ഞ്ഞു​മാ​യി യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ ​അ​ട​ക്ക​മു​ള്ള​വ​രെ അസഭ്യം പറഞ്ഞ് ബസില്‍നിന്ന് ഇറക്കിവിട്ടു; കെഎസ്ആര്‍ടിസി വ​നി​താ കണ്ടക്ടര്‍ക്കെതിരെ പരാതി


തി​രു​വ​ന​ന്ത​പു​രം: യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ അ​സ​ഭ്യ​വ​ർ​ഷം ചൊ​രി​ഞ്ഞ് കെ​എ​സ്ആ​ർ​ടി​സി വ​നി​താ ക​ണ്ട​ക്ട​ർ.

യാ​ത്ര​ക്കാ​രെ രൂ​ക്ഷ​ഭാ​ഷ‌​യി​ൽ അ​ധി​ക്ഷേ​പി​ച്ച ക​ണ്ട​ക്ട​ർ കൈ​ക്കു​ഞ്ഞു​മാ​യി യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ ​അ​ട​ക്ക​മു​ള്ള​വ​രെ ബ​സി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ടു.

ആ​റ്റി​ങ്ങ​ൽ ഡി​പ്പോ​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സ് ചി​റ​യ​ൻ​കീ​ഴി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വേ​ള​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ചി​റ​യ​ൻ​കീ​ഴ് മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പം ഉ​ച്ച​യ്ക്ക് നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സി​ൽ സർവീസ് തുടങ്ങുന്നതിന് ഏറെ മുന്പ് യാ​ത്ര​ക്കാ​ർ ക​യ​റി​യി​രു​ന്ന​താ​ണ് വ​നി​താ ക​ണ്ട​ക്ട​റെ ചൊടിപ്പിച്ചത്.

ബ​സ് ഇ​പ്പോ​ൾ പു​റ​പ്പെ​ടി​ല്ലെ​ന്ന് അ​റി​യി​ച്ച ക​ണ്ട​ക്ട​ർ താ​ൻ ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​ണെ​ന്നും ഏ​വ​രും പു​റ​ത്തി​റ​ങ്ങി നി​ൽ​ക്ക​ണ​മെ​ന്നും ആ​ക്രോ​ശി​ച്ചു.

എ​ന്നാ​ൽ കനത്ത വെ​യി​ലാ​യ​തി​നാ​ൽ യാ​ത്ര​ക്കാ​ർ ബ​സി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ മ​ടി​ച്ചു. ഇ​തി​ൽ പ്ര​കോ​പി​ത​യാ​യ ക​ണ്ട​ക്ട​ർ യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ അ​സ​ഭ്യ​വ​ർ​ഷം ചൊ​രി​യു​ക​യാ​യി​രു​ന്നു. 

കേ​ട്ടാ​ൽ അ​റ​യ്ക്കു​ന്ന രീ​തി​യി​ൽ അ​തി​രൂ​ക്ഷ ഭാ​ഷ​യി​ൽ യാ​ത്രി​ക​ർ​ക്ക് നേ​രെ ശ​ബ്ദ​മു​യ​ർ​ത്തി​യ ക​ണ്ട​ക്ട​ർ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ലു​ള്ള പ്ര​യോ​ഗ​ങ്ങ​ളും ന​ട​ത്തി.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യെ​യും ജീ​വ​ന​ക്കാ​രെ​യും അ​ധി​ക്ഷേ​പി​ക്കു​ന്ന വാ​ക്കു​ക​ളും ക​ണ്ട​ക്ട​ർ ഉ​പ​യോ​ഗി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള യാ​ത്രി​ക​ർ ബ​സി​ന് പു​റ​ത്തി​റ​ങ്ങി​യി​ട്ടും അ​ധി​ക്ഷേ​പം തു​ട​ർ​ന്ന ഇ​വ​ർ ത​നി​ക്കെ​തി​രെ ആ​ർ​ക്കും ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്നും ഭീ​ഷ​ണി മു​ഴ​ക്കി.

ആ​റ്റി​ങ്ങ​ൽ ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ കെ.​എ. ഷീ​ബ​യാ​ണ് അ​ധി​ക്ഷേ​പ​വാ​ക്കു​ക​ൾ ചൊ​രി​ഞ്ഞ​ത്. ഇ​വ​ർ​ക്കെ​തി​രെ നേ​ര​ത്തെ​യും പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.

എ​ന്നാ​ൽ ചി​റ​യ​ൻ​കീ​ഴി​ലെ സം​ഭ​വ​ത്തി​ൽ രേ​ഖാ​മൂ​ലം പ​രാ​തി​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് കെ​എ​സ്ആ​ർ​ടി​സി അ​റി​യിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group