Join News @ Iritty Whats App Group

ആരോഗ്യസ്ഥിതി മോശം; ദയാബായിയെ ആശുപത്രിയിലേക്ക് മാറ്റി



സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന ദയാബായിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി മോശമായതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ ദയാബായി നിരാഹാര സമരം നടത്തുകയാണ്.

കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരംതേടിയാണ് സാമൂഹികപ്രവർത്തക ദയാബായി അനിശ്ചിതകാലസമരം തുടങ്ങിയത്. കാസർകോട്ടെ ആരോഗ്യമേഖലയിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നതാണ് പ്രധാനാവശ്യം.

ജില്ലയിൽ ആശുപത്രിസംവിധാനങ്ങൾ പരിമിതമാണ്. ലോക്ഡൗൺ കാലത്ത് അതിർത്തി അടച്ചതുകൊണ്ടുമാത്രം മതിയായ ചികിത്സകിട്ടാതെ ഇരുപതോളംപേരാണ് മരിച്ചതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. പുതിയ എൻഡോസൾഫാൻ ഇരകളെ കണ്ടെത്തുന്നതിനുള്ള മെഡിക്കൽക്യാമ്പുകൾ അഞ്ചുവർഷമായി നടക്കുന്നില്ല. എന്നാൽ സമരത്തോട് പൂർണമായും മുഖംതിരിക്കുകയാണ് സർക്കാർ. അധികൃതരുടെ ഭാഗത്തുനിന്ന് സംസാരിക്കാൻപോലും ആരും തയാറായിട്ടില്ല.

Post a Comment

أحدث أقدم
Join Our Whats App Group