Join News @ Iritty Whats App Group

'വിവാഹം കഴിഞ്ഞത് 2016ല്‍'; വാടക ഗര്‍ഭധാരണ വിവാദത്തില്‍ വിശദീകരണവുമായി നയന്‍താര


ചെന്നൈ: വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയായ വിവാദത്തില്‍ വിശദീകരണവുമായി നടി നയന്‍താര. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്റേയും വിഘ്നേഷിന്റേയും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടക ഗര്‍ഭധാരണത്തിന് നടപടികള്‍ തുടങ്ങിയതെന്നും ഇരുവരും തമിഴ്‌നാട് ആരോഗ്യ വകുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു. ഇതോടെ വാടക ഗര്‍ഭധാരണത്തിലെ പുതിയ ഭേദഗതി ഇരുവരെയും ബാധിക്കുകയില്ലെന്നാണ് വിലയിരുത്തല്‍.

വിവാഹ റജിസ്റ്റർ രേഖകളും ഇതോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ് 5 വർഷം കഴിയാതെ വാടക ഗർഭധാരണത്തിന് നിലവിലെ നിയമം അനുവദിക്കുന്നില്ല. കഴിഞ്ഞദിവസമാണ് ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായെന്ന വിവരം വിഘ്‌നേഷും നയന്‍താരയും സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഈ വിഷയം വലിയ ചര്‍ച്ചകള്‍ക്ക് വേദിയായി.

Post a Comment

أحدث أقدم
Join Our Whats App Group