Join News @ Iritty Whats App Group

പ്രമുഖ ഗാന്ധിയനും മുന്‍ കണ്ണൂർ ഡി.സി.സി. പ്രസിഡണ്ടുമായിരുന്ന എസ് ആര്‍ ആന്റണി അന്തരിച്ചു



കണ്ണൂർ  : കോണ്‍ഗ്രസ് നേതാവും,പ്രമുഖ ഗാന്ധിയനും, മുന്‍ ഡി.സി.സി. പ്രസി സണ്ടുമായിരുന്ന എസ് ആര്‍ ആന്റണി (88) അന്തരിച്ചു.

സംസ്ഥാന,ദേശീയ കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ആത്മബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃനിരയിലെ സൗമ്യസാന്നിധ്യമായിരുന്നു. മികച്ച സംഘാടകന്‍, മുന്‍ ജില്ലാ കൗണ്‌സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജില്ലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച എസ് ആര്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കുറച്ചു വര്‍ഷങ്ങളായി ചെറുപുഴയിലെ വീട്ടിലായിരുന്നു താമസം. മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും, ചെറുപുഴ ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്മായിരുന്ന പരേതയായ ഏലിയാമ്മ ടീച്ചര്‍ ആയിരുന്നു ഭാര്യ. മക്കള്‍: വിവേക് ആന്റണി, വിദ്യാ ആന്റണി. മരുമക്കള്‍ ഓള്‍വിന്‍ പെരേര( അധ്യാപകന്‍ ബ്രണ്ണന്‍ HSS തലശ്ശേരി), മഞ്ജു വിവേക്.

ശനിയാഴ്ച രാവിലെ 10 മണിക്ക് ചെറുപുഴ സെന്റ് മെരീസ് ഫെറോന പള്ളിയില്‍ സംസ്‌കരിക്കും. ജില്ലയില്‍ 3 ദിവസം ദുഃഖാചരണം നടത്താനും,നേരത്തെ നിശ്ചയിച്ച പാര്‍ട്ടി പൊതു പരിപാടികള്‍ മാറ്റി വെക്കാനും ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group