Join News @ Iritty Whats App Group

മോദിയെ വിദേശ യാത്രയിൽ മുഖ്യമന്ത്രി കടത്തിവെട്ടും, കുടുംബത്തെ കൊണ്ടുപോകുന്നത് സാധാരണക്കാരന്റെ കാശിൽ; മുഖ്യമന്ത്രിക്കെതിരെ കെ. സുധാകാരൻ


മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ഈ കണക്കിന് പോവുക ആണെങ്കിൽ വിദേശ യാത്രയുടെ കാര്യത്തിൽ മുഖ്യമന്ത്രി ​പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടത്തി​വെട്ടുകയാണെന്നും സുധാകരൻ പരിഹസിച്ചു.

സാധാരണക്കാരന്റെ പണവുമായിട്ടാണ് കുടുംബവുമായി യാത്ര നടത്തുന്നത്. സ്വന്തം പോക്കറ്റിൽ നിന്നാണ് കുടുംബത്തെ കൊണ്ടുപോകുന്നത് എന്ന് പറയുന്നത് തന്നെ കള്ളത്തരമാണ്. ഒരുപാട് ചിലവ് വരുന്ന യാത്രയിൽ മുഖ്യമന്ത്രി കാണിക്കുന്നത് ദൂരത്താണ്. ഇതിന് മുമ്പ് ഒരു മുഖ്യമന്ത്രിയും ഇങ്ങനെ ചെയ്തിട്ടില്ല.

കോടിയേരിയുടെ മൃതദേഹം ഒരു മണിക്കൂർ പോലും തിരുവനന്തപുരത്തു വെച്ചില്ല. സംസ്‌കാര ചടങ്ങിന് ശേഷം തൊണ്ടയിടറി സംസാരിച്ച മുഖ്യമന്ത്രി തൊട്ടടുത്ത മണിക്കൂറിൽ വിദേശത്തേക്ക് പോയി. അതുകൊണ്ടുള്ള നേട്ടമെന്താണെന്ന് പിണറായി ജനങ്ങളോട് പറയണമെന്നും സുധാകരൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group