Join News @ Iritty Whats App Group

ഇ​ടു​ക്കി യൂ​ദാ​ഗി​രി​യി​ലെ ആ​ഭി​ചാ​ര കേ​ന്ദ്രം ന​ശി​പ്പി​ച്ച് സി​പി​എം ! ബ​ലി​ത്ത​റ​ക​ള്‍ പൊ​ളി​ച്ചു നീ​ക്കി…


ഇ​ടു​ക്കി ത​ങ്ക​മ​ണി യൂ​ദാ​ഗി​രി​യി​ലെ ആ​ഭി​ചാ​ര​കേ​ന്ദ്രം ന​ശി​പ്പി​ച്ച് സി​പി​എം. കേ​ന്ദ്ര​ത്തി​ലെ മ​ന്ത്ര​വാ​ദ ബ​ലി​ത്ത​റ​ക​ള്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ പൊ​ളി​ച്ചു നീ​ക്കി.

പോ​ലീ​സ് താ​ക്കീ​ത് വ​ക​വെ​ക്കാ​തെ ഇ​വി​ടെ മൃ​ഗ​ബ​ലി അ​ട​ക്കം ന​ട​ക്കു​ന്നു എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ത​ങ്ക​മ​ണി യൂ​ദാ​ഗി​രി​യി​ല്‍ റോ​ബി​ന്‍ എ​ന്ന​യാ​ളു​ടെ സ്ഥ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​ന്റെ വീ​ടി​നോ​ട് ചേ​ര്‍​ന്നാ​ണ് മ​ന്ത്ര​വാ​ദം ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണം ഉ​ണ്ടാ​യി​രു​ന്ന​ത്.

നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ന്ത്ര​വാ​ദ​വും ആ​ഭി​ചാ​ര​ക​ര്‍​മ്മ​ങ്ങ​ളും ന​ട​ക്കു​ന്ന​താ​യി മ​ന​സ്സി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ബ​ലി​ത്ത​റ​ക​ളും പൂ​ജാ സാ​മ​ഗ്രി​ക​ളും, ബ​ലി​ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക​ത്തി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ക​ണ്ടെ​ത്തി​യി​രു​ന്നു.

പോ​ലീ​സ് താ​ക്കീ​ത് ന​ല്‍​കി മ​ട​ങ്ങി​യെ​ങ്കി​ലും ബ​ലി​ത്ത​റ​ക​ള്‍ പൊ​ളി​ച്ചു നീ​ക്കി​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​യാ​ളു​ടെ പു​ര​യി​ട​ത്തി​ല്‍ ക​യ​റി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

വാ​ഴ​ത്ത​ട​ക​ള്‍ കൊ​ണ്ട് മൂ​ടി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു ബ​ലി​ത്ത​റ​ക​ള്‍. ഒ​രു ബ​ലി​ത്ത​റ​യി​ല്‍ മ​ന്ത്ര​വാ​ദം ന​ട​ത്തി ക​ത്തി കു​ത്തി വെ​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു​വെ​ന്നും സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് ബ​ലി​ത്ത​റ​ക​ള്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Post a Comment

أحدث أقدم
Join Our Whats App Group