Join News @ Iritty Whats App Group

നിയമലംഘനം; കോളേജ് ടൂറിന് പുറപ്പെട്ട ടൂറിസ്റ്റ് ബസ് ആര്‍ടിഒ കസ്റ്റഡിയിലെടുത്തു

കോളേജ് വിനോദയാത്രയ്ക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബസ് കസ്റ്റഡിയിലെടുത്ത് ആര്‍ടിഒ. എടത്തല എം.ഇ.എസ് കോളജില്‍ നിന്ന് യാത്ര പുറപ്പെട്ട എക്‌സ്‌പോഡ് എന്ന ബസാണ് ആലുവ ജോയിന്റ് ആര്‍.ടി.ഒ പിടികൂടിയത്.
ബോഡിയുടെ നിറം മാറ്റി, അനധികൃത കൂട്ടിചേര്‍ക്കലുകള്‍ എന്നിവയ്‌ക്കൊപ്പം നിയമവിധേയമല്ലാത്ത ലൈറ്റുകള്‍, ഉയര്‍ന്ന ശബ്ദസംവിധാനം എന്നിങ്ങനെയുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

ബസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ വിദ്യാര്‍ഥികളുടെ യാത്ര മുടങ്ങി. വിനോദയാത്രാ വിവരം ആർ.ടി ഓഫീസിൽ കോളേജ് അധികൃതര്‍ മുൻകൂട്ടി രേഖാമൂലം വിവരം നൽകി വാഹനം പരിശോധനക്ക് എത്തിക്കണമെന്ന വ്യവസ്ഥ പാലിച്ചിരുന്നില്ല. ബി.എഡ് സെന്ററിലെ 45 വിദ്യാർഥികളുമായി രണ്ട് ദിവസത്തെ കൊടൈക്കനാൽ യാത്രയ്ക്ക് പുറപ്പെട്ട ബസാണ് പിടിയിലായത്.

വടക്കഞ്ചേരി അപകടത്തിന് പിന്നാലെ സംസ്ഥാനത്തെ സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ മോട്ടോര്‍ വാഹനവകുപ്പ് സജീവമാക്കിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group