Join News @ Iritty Whats App Group

സുധാകരന് എന്തും പറയാം, കേരളത്തില്‍നിന്ന് നൂറിലേറെ വോട്ട് കിട്ടും: ശശി തരൂര്‍


തന്നെ ട്രെയിനി എന്നു വിശേഷിപ്പിച്ച കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനു മറുപടിയുമായി ശശി തരൂര്‍ എംപി. 46 വര്‍ഷം പാരമ്പര്യമുളള ട്രെയിനിയാണു താനെന്നു തരൂര്‍ പറഞ്ഞു. സുധാകരന് എന്തും പറയാം, അതിനെതിരെ ഒന്നും പറയുന്നില്ല. എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്നു നൂറില്‍ കൂടുതല്‍ വോട്ട് കിട്ടുമെന്നും തരൂര്‍ പറഞ്ഞു.

സംസ്ഥാനങ്ങളില്‍ പ്രചരണം സുതാര്യവും നിഷ്പക്ഷവും ആയിരുന്നില്ലെന്ന് ശശി തരൂര്‍ വിമര്‍ശിച്ചു. പ്രചരണത്തിന് നല്‍കിയ നിര്‍ദേശങ്ങള്‍ പലതും പാലിക്കപ്പെട്ടില്ല. ചുമതലയുള്ളവര്‍ നിര്‍ദേശം ലംഘിച്ച് പ്രചരണത്തിന് പോയി എന്നും അദ്ദേഹം കുറ്റപ്പെടുത്തു.

ഇന്ന് രാവിലെ പത്ത് മുതല്‍ വൈകിട്ട് നാല് വരെയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് . എഐസിസിയിലും, പി സി സി കളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയില്‍ ഒരു ബൂത്തുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

ആകെ 9308 വോട്ടര്‍മാരാണുള്ളത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ബാലറ്റ് പേപ്പറ്റില്‍ ആദ്യം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പേരും, രണ്ടാമത് തരൂരിന്റെ പേരുമാണ് ഉള്ളത്. ഖാര്‍ഗെ കര്‍ണ്ണാടകത്തിലും, തരൂര്‍ കേരളത്തിലും വോട്ട് ചെയ്യും.

സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എഐസിസിയിലെ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തുക. ഭാരത് ജോഡോ യാത്രികര്‍ക്കായി സംഗനകല്ലുവില്‍ ഒരുക്കിയ പ്രത്യേക ബൂത്തില്‍ രാഹുല്‍ ഗാന്ധി വോട്ട് ചെയ്യും. ബുധനാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

Post a Comment

أحدث أقدم
Join Our Whats App Group