Join News @ Iritty Whats App Group

ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പു വ​രെ ക്ലാ​സ് മു​റി​ക​ളി​ൽ ഒ​പ്പ​മി​രു​ന്ന​വ​ർ,കൂട്ടുകാരായവർ, സ്നേഹനിധിയായ അദ്ധ്യാപകൻ, ഇവരൊന്നും ഇനിയില്ല;മു​ള​ന്തു​രു​ത്തി വെ​ട്ടി​ക്ക​ൽ ബ​സേ​ലി​യോ​സ് വി​ദ്യാ​നി​കേ​ത​ൻ സ്കൂ​ൾ വീണ്ടും തുറന്നു


നീ​റു​ന്ന നി​ശ​ബ്ദ​ത​യാ​യി​രു​ന്നു എ​വി​ടെ​യും! സ​ങ്ക​ട​സ്മൃ​തി​ക​ളി​ൽ നീ​റി അ​വ​ർ വീ​ണ്ടും ക്ലാ​സ് മു​റി​ക​ളി​ൽ; മു​ള​ന്തു​രു​ത്തി വെ​ട്ടി​ക്ക​ൽ ബ​സേ​ലി​യോ​സ് വി​ദ്യാ​നി​കേ​ത​ൻ സ്കൂ​ൾ വീണ്ടും തുറന്നു


മു​ള​ന്തു​രു​ത്തി (കൊ​ച്ചി): നീ​റു​ന്ന നി​ശ​ബ്ദ​ത​യാ​യി​രു​ന്നു എ​വി​ടെ​യും!. ക്ലാ​സ് മു​റി​ക​ളും സ്റ്റാ​ഫ് റൂ​മും സ്കൂ​ൾ അ​ങ്ക​ണ​വും… നോ​വു​ക​ളു​ടെ നി​ഴ​ലു​ക​ൾ പ​ങ്കു​വ​ച്ച മൂ​ക​മാ​യ ഭാ​ഷ അ​വി​ടെ​യെ​ല്ലാം സ​ങ്ക​ട​വ​ർ​ത്ത​മാ​ന​ങ്ങ​ളാ​യി.

ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പു വ​രെ ക്ലാ​സ് മു​റി​ക​ളി​ൽ ഒ​പ്പ​മി​രു​ന്ന​വ​ർ, വി​ദ്യാ​ല​യ​മു​റ്റ​ത്തു കൂ​ട്ടു​കൂ​ടി പു​ഞ്ചി​രി​ക​ളാ​യ​വ​ർ, അ​വ​ർ ഇ​നി​യി​ല്ലെ​ന്ന യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്കെ​ത്താ​ൻ എ​ല്ലാ​വ​രും ന​ന്നേ വി​ഷ​മി​ക്കു​ന്ന സ​ങ്ക​ട​ക്കാ​ഴ്ച​ക​ൾ…!!

കേ​ര​ള​ത്തെ​യാ​കെ​യും ന​ടു​ക്കി​യ വ​ട​ക്കാ​ഞ്ചേ​രി ബ​സ​പ​ക​ട​ത്തി​ൽ അ​ഞ്ചു വി​ദ്യാ​ർ​ഥി​ക​ളും ഒ​രു അ​ധ്യാ​പ​ക​നും ന​ഷ്ട​മാ​യ മു​ള​ന്തു​രു​ത്തി വെ​ട്ടി​ക്ക​ൽ ബ​സേ​ലി​യോ​സ് വി​ദ്യാ​നി​കേ​ത​ൻ സ്കൂ​ൾ, ദാ​രു​ണ​സം​ഭ​വ​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ​യാ​ണ് വീ​ണ്ടും തു​റ​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നാ​ലു വി​ദ്യാ​ർ​ഥി​ക​ളൊ​ഴി​കെ മ​റ്റെ​ല്ലാ​വ​രും ഇ​ന്ന​ലെ സ്കൂ​ളി​ലെ​ത്തി. പ​ത്താം ക്ലാ​സി​ലെ മൂ​ന്നും പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ ര​ണ്ടും വി​ദ്യാ​ർ​ഥി​ക​ളും ഒ​രു അ​ധ്യാ​പ​ക​നു​മാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

ഇ​രു ക്ലാ​സു​ക​ളി​ലേ​ക്കും എ​ത്തി​യ മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ​ങ്ക​ടം നി​യ​ന്ത്രി​ക്കാ​നാ​യി​ല്ല. പ​ല​രു​ടെ​യും ക​ണ്ണു​ക​ൾ ന​ന​ഞ്ഞു, വാ​ക്കു​ക​ൾ ഇ​ട​റി…

ആ​ശ്വ​സി​പ്പി​ക്കാ​നെ​ത്തി​യ അ​ധ്യാ​പ​ക​രു​ടെ​യും സ്ഥി​തി മ​റ്റൊ​ന്നാ​യി​രു​ന്നി​ല്ല. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു കൗ​ൺ​സ​ലിം​ഗ് സേ​വ​നം ന​ൽ​കു​ന്ന​തി​നാ​ൽ ഇ​ന്ന​ലെ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

നെ​റ്റി​യി​ലും കൈ​ക​ളി​ലു​മെ​ല്ലാം തു​ന്നി​ക്കെ​ട്ട​ലു​ക​ളും പ്ലാ​സ്റ്റ​റു​ക​ളു​മാ​യാ​ണ് പ​രി​ക്കേ​റ്റ കു​ട്ടി​ക​ൾ പ​ല​രു​മെ​ത്തി​യ​ത്.ഇ​തി​നി​ടെ അ​പ​ക​ട​സ്ഥ​ല​ത്തു നി​ന്നെ​ത്തി​ച്ച സ്കൂ​ൾ ബാ​ഗു​ക​ൾ മ​റ്റൊ​രു വേ​ദ​ന​യാ​യി.

മ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ൾ​പ്പെടെ ബാ​ഗു​ക​ൾ കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളാ​യ എ​ൽ​ന ജോ​സ് (15), ക്രി​സ് വി​ന്‍റ​ർ ബോ​ണ്‍ തോ​മ​സ് (15), സി.​എ​സ്. ഇ​മ്മാ​നു​വ​ൽ(17), അ​ഞ്ജ​ന അ​ജി​ത്(17), ദി​യ രാ​ജേ​ഷ് (15), സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​ൻ വി.​കെ. വി​ഷ്ണു (33) എ​ന്നി​വ​രാ​ണ് വെ​ട്ടി​ക്ക​ൽ ബ​സേ​ലി​യോ​സ് വി​ദ്യാ​നി​കേ​ത​ൻ സ്കൂ​ളി​ന്‍റെ ഓ​ർ​മ​പ്പൂ​ക്ക​ളാ​യ​ത്.

മ​ക്ക​ളേ; ഞ​ങ്ങ​ൾ ഒ​പ്പ​മു​ണ്ട്
ബ​സ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ നി​ന്ന് ഇ​നി​യും പൂ​ർ​ണ​മാ​യി മോ​ച​നം നേ​ടാ​നാ​വാ​ത്ത വെ​ട്ടി​ക്ക​ൽ സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക കൗ​ൺ​സ​ലിം​ഗ് സേ​വ​നം ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. ‌പ്ര​മു​ഖ മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​ൻ ഡോ. ​സി.​ജെ. ജോ​ണി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ മൈ​ത്രി സ​ന്ന​ദ്ധ സേ​വ​ന കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​ശീ​ല​നം നേ​ടി​യ പ​ത്തു കൗ​ൺ​സി​ല​ർ​മാ​ർ ഇ​ന്ന​ലെ സ്കൂ​ളി​ലെ​ത്തി.

ഇ​ന്ന​ലെ മാ​ത്രം നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളു​മാ​യി കൗ​ൺ​സി​ല​ർ​മാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. നി​ങ്ങ​ൾ​ക്കൊ​പ്പം ഞ​ങ്ങ​ളെ​ല്ലാ​മു​ണ്ട് എ​ന്ന സ​ന്ദേ​ശ​മാ​ണു കു​ട്ടി​ക​ൾ​ക്കു ന​ൽ​കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നു ഡോ. ​സി.​ജെ. ജോ​ൺ പ​റ​ഞ്ഞു.

മൂ​ന്നു മാ​സ​ത്തോ​ളം നീ​ളു​ന്ന തു​ട​ർ​ച്ച​യാ​യ മാ​ന​സി​കാ​രോ​ഗ്യ സ​ഹാ​യം സ്കൂ​ളി​നു ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്രം, കെ​ൽ​സ, സെ​ക്യാ​ട്രി​ക് സൊ​സൈ​റ്റി, ആ​ല ബ​ദ​ൽ വി​ദ്യാ​ഭ്യാ​സ പ്ര​സ്ഥാ​നം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​വും പ​ദ്ധ​തി​ക്കു​ണ്ടെ​ന്നു സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group