Join News @ Iritty Whats App Group

കനത്ത മൂടല്‍മഞ്ഞ്; കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട മൂന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

മട്ടന്നൂര്‍: കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഇറങ്ങാന്‍ കഴിയാത്തതിനാല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട മൂന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. മസ്‌കറ്റ്, അബുദാബി, ദുബായ് എന്നിവിടങ്ങളില്‍നിന്നുള്ള വിമാനങ്ങളാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ലാന്‍ഡിങ് സാധ്യമാകാതെ തിരിച്ചുവിട്ടത്.

പുലര്‍ച്ചെ 2.50-ന് മസ്‌കറ്റില്‍നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്‌പ്രസ് വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. രാവിലെ 7.50-ന് തിരികെയെത്തി ലാന്‍ഡ് ചെയ്തു. പുലര്‍ച്ചെ 3.45-ന് അബുദാബിയില്‍നിന്നും അഞ്ചിന് ദുബായില്‍നിന്നും എത്തിയ ഗോഫസ്റ്റ് വിമാനങ്ങള്‍ ബെംഗളൂരുവിലേക്കാണ് തിരിച്ചുവിട്ടത്. കാലാവസ്ഥ അനുകൂലമായശേഷം രാവിലെ ഒന്‍പതോടെ രണ്ടുവിമാനങ്ങളും തിരികെ കണ്ണൂരിലെത്തി.

Post a Comment

أحدث أقدم
Join Our Whats App Group