Join News @ Iritty Whats App Group

കണ്ണൂരില്‍ അദ്ധ്യാപകരെ മുറിയില്‍ പൂട്ടിയിട്ട സംഭവം : എസ്‌എഫ്.ഐ. ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുത്തു


കണ്ണൂര്‍:തോട്ടട എസ് .എന്‍ കോളേജ് യൂനിയന്‍ തിരഞ്ഞെടുപ്പിന്‍്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണവുമായി ബന്ധപ്പെട്ട് കോളേജില്‍ ബഹളമുണ്ടാക്കുകയും പ്രിന്‍സിപ്പാളിനെ ഉള്‍പ്പെടെ മുറിയില്‍ പൂട്ടിയിടുകയും ചെയ്ത സംഭവത്തില്‍ 20 പേര്‍ക്കെതിരെ ടൌണ്‍ പോലീസ് കേസ്സെടുത്തു.

റിട്ടേണിങ്ങ് ഓഫീസര്‍ വീണ മതുമ്മലിന്‍്റ പരാതിയില്‍ എസ്.എഫ്.ഐ. ജില്ലാ സി ക്രട്ടറി വൈഷ്ണവ്, ആദര്‍ശ്, അര്‍ജുന്‍ തുടങ്ങി 20 പേര്‍ക്കെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസ്സെടുത്തിട്ടുള്ളത്. ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള കെ.എസ് യു സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിച്ചതിലുള്ള വൈരാഗ്യമാണ് നോമിനേഷന്‍ പത്രിക കീറിയെറിയുന്നതിലും കോളേജില്‍ അക്രമം അഴിച്ചു വിടുന്നതിലും കലാശിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group