Join News @ Iritty Whats App Group

കണ്ണൂര്‍ നഗരത്തില്‍ അക്രമകാരിയായ തെരുവുനായയെ കരുതല്‍ തടങ്കലിലാക്കി


കണ്ണൂരില്‍ നഗരമധ്യത്തില്‍ കവിത തീയേറ്ററിനു സമീപം അക്രമാസക്തനായി പരിഭ്രാന്തി പരത്തിയ നായയെ കരുതല്‍ തടങ്കലിലാക്കി.

കഴിഞ്ഞ ദിവസം ആറു പേരെ കടിക്കുകയും ചത്തതിനു ശേഷം പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്ത നായയുടെ ആവാസവ്യവസ്ഥയില്‍ ഉള്ളതിനാലാണ് നായയെ ആളൊഴിഞ്ഞ വീട്ടില്‍ നിരീക്ഷണത്തിലാക്കിയത്. 

ഇതിനു പുറമേ നാലു കുട്ടികളോടു കൂടിയ ഒരു പെണ്‍നായയും ഔദ്യോഗിക സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇന്ന് പിടികൂടാനാവാതെ പോയ നായ്ക്കളെ വരുതിയാക്കുന്നതിനുള്ള ശ്രമം നാളെയും തുടരും. എ.ബി.സി മോണിറ്ററിംഗ് സെല്‍ അംഗം സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. പി.കെ പത്മരാജ് , മൃഗ ക്ഷേമ പ്രവര്‍ത്തകന്‍ ശ്യാം എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇതിനിടെ പടിയൂരില്‍ എ.ബി.സി സെന്ററില്‍ പാര്‍പ്പിച്ചിട്ടുള്ള നായ്ക്കളുടെ വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

നിലവില്‍ 13 നായ്ക്കളാണ് സെന്ററിലുള്ളത്. ഇന്നലെ തെരുവുനായ ആക്രമണമുണ്ടായ കണ്ണൂര്‍ നഗരത്തിലും തലശ്ശേരിയിലും ഉടന്‍ തന്നെ നായ പിടിത്തമാരംഭിക്കുമെന്ന് എ.ബി.സിനിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ഡോ. അജിത് ബാബു അറിയിച്ചു

Post a Comment

أحدث أقدم
Join Our Whats App Group