Join News @ Iritty Whats App Group

നാളെയും മറ്റെന്നാളും വ്യാപക മഴ; മത്സ്യബന്ധനത്തിനു വിലക്ക്‌


തിരുവനന്തപുരം: സംസ്‌ഥാനത്തു നാളെയും മറ്റെന്നാളും വ്യാപക മഴയ്‌ക്കു സാധ്യതയെന്നു കാലാവസ്‌ഥാ വകുപ്പ്‌. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം നാളെ തീവ്രമാകും. മറ്റന്നാള്‍ ഇതു ചുഴലിക്കാറ്റായി മാറും. തുടര്‍ന്നു ബംഗാള്‍ തീരത്തേക്കു നീങ്ങാനാണ്‌ സാധ്യത. ഇതിെന്റ സ്വാധീനത്തില്‍ മഴ കനക്കുമെന്നാണ്‌ പ്രവചനം.

ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മലയോര മേഖലയില്‍ പ്രത്യേക ശ്രദ്ധവേണമെന്നും കാലാവസ്‌ഥാ വകുപ്പ്‌ മുന്നറിയിപ്പു നല്‍കി.

മോശം കാലാവസ്‌ഥയെത്തുടര്‍ന്നു കേരള തീരത്തു നാളെ വരെ മത്സ്യബന്ധനത്തിനു പോകരുതെന്നു കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌ അറിയിച്ചിട്ടുണ്ട്‌. കര്‍ണാടക തീരത്തു തടസമില്ല. കേരള തീരത്തും ലക്ഷദ്വീപ്‌ തീരത്തും നാളെ വരെ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തിലും ശക്‌തമായ കാറ്റുണ്ടാകും.

ഇന്നു മാലിദ്വീപ്‌ തീരത്തു മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ്‌ വീശിയേക്കും. ആന്‍ഡമാന്‍ കടല്‍, അതിനോടു ചേര്‍ന്നുള്ള മധ്യകിഴക്കന്‍, മധ്യപടിഞ്ഞാറന്‍, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യത. 24, 25 തീയതികളില്‍ ആന്‍ഡമാന്‍ കടല്‍, ഒഡീഷ, പശ്‌ചിമ ബംഗാള്‍ തീരങ്ങള്‍, വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോടു ചേര്‍ന്നുള്ള മധ്യ, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും മോശം കാലാവസ്‌ഥയ്‌ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്‌.

Post a Comment

أحدث أقدم
Join Our Whats App Group