ന്യുഡല്‍ഹി: നവജാത ശിശുക്കള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റിനൊപ്പം ആധാര്‍ കാര്‍ഡും നല്‍കുന്ന പദ്ധതി ഉടന്‍ നടപ്പാക്കും. എല്ലാ സംസ്ഥാനങ്ങളിലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പദ്ധതി നിലവില്‍ വരും. ഇതിനകം തന്നെ 16 സംസ്ഥാനങ്ങളില്‍ ആധാര്‍ ലിങ്ക് ചെയ്ത ജനന സര്‍ട്ടിഫിക്കറ്റിനുള്ള സംവിധാനങ്ങള്‍ നിലവില്‍ വന്നു. ഒരു വര്‍ഷം മുന്‍പാണ് ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയത്. ചില സംസ്ഥാനങ്ങള്‍ കൂടുതല്‍ സമയം തേടിയിട്ടുണ്ടെന്നും യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) വ്യക്തമാക്കി.
ആദ്യഘട്ടത്തില്‍ അടിസ്ഥാന വിവരങ്ങള്‍ മാത്രമായിരിക്കും ആധാറില്‍ ഉള്‍പ്പെടുത്തുക. അഞ്ചു വയസ്സിനും 15 വവയസ്സിനും ഇടയിലായിരിക്കും കണ്ണിന്റെയും കൈവിരലുകളുടെയും മുഖത്തിന്റെ ചിത്രവുമടക്കമുള്ളവ ഉള്‍പ്പെടുത്തുക.
രാജ്യത്ത് ഇതുവരെ ആകെ 134 കോടി ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷം മാത്രം 20 കോടി കാര്‍ഡുകളാണ് അപ്‌ഡേറ്റ് ചെയ്തത്. ഇതില്‍ നാല് കോടി പുതിയവയാണ്. ഇതില്‍ ഏറെയും 18 വയസ്സില്‍ താഴെയുള്ളവരാണ്. പ്രായപൂര്‍ത്തിയായവരില്‍ 30 ലക്ഷം പേര്‍ മാത്രമാണ് കാര്‍ഡിന് അപേക്ഷിച്ചത്.
إرسال تعليق