Join News @ Iritty Whats App Group

വി​വാ​ഹം ക​ഴി​ഞ്ഞ് അ​ഞ്ചു​വ​ര്‍​ഷ​ത്തി​നുശേ​ഷ​വും കു​ട്ടി​ക​ള്‍ ഇ​ല്ലെ​ങ്കി​ലും മാ​ത്ര​മേ വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണം ന​ട​ത്താ​വൂ എ​ന്ന ച​ട്ടം രാ​ജ്യ​ത്ത് നി​ല​വി​ലു​ണ്ട്;വി​വാ​ഹം ക​ഴി​ഞ്ഞ് നാ​ലു മാ​സ​ത്തി​നു​ള്ളി​ല്‍ എ​ങ്ങ​നെ വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണം സാ​ധ്യ​മാ​കും? ഇരട്ടക്കുട്ടികൾ; ന​യ​ന്‍​താ​ര​യ്ക്കും വി​ഗ്നേ​ഷി​നു​മെ​തി​രെ അ​ന്വേ​ഷ​ണം



ചെന്നൈ: ത​മി​ഴ് സൂ​പ്പ​ര്‍ താ​രം ന​യ​ന്‍​താ​ര​ക്കും വി​ഗ്നേ​ഷി​നും വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​ലൂ​ടെ കു​ഞ്ഞുങ്ങൾ പി​റ​ന്ന​തു സം​ബ​ന്ധി​ച്ച് ത​മി​ഴ്‌​നാ​ട് ആ​രോ​ഗ്യ​വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​

വി​വാ​ഹം ക​ഴി​ഞ്ഞ് അ​ഞ്ചു​വ​ര്‍​ഷ​ത്തി​നുശേ​ഷ​വും കു​ട്ടി​ക​ള്‍ ഇ​ല്ലെ​ങ്കി​ലും മാ​ത്ര​മേ വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണം ന​ട​ത്താ​വൂ എ​ന്ന ച​ട്ടം രാ​ജ്യ​ത്ത് നി​ല​വി​ലു​ണ്ട്.​

ഇ​ത് പാ​ലി​ക്കാ​തെ​യാ​ണോ വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

21നും 35നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള വി​വാ​ഹി​ത​യ്ക്കു മാ​ത്ര​മാ​ണ് ഭ​ര്‍​ത്താ​വി​ന്‍റെ സ​മ്മ​ത​ത്തോ​ടെ അ​ണ്ഡം ദാ​നം ചെ​യ്യാ​ന്‍ ക​ഴി​യു​ക.

ഇ​ത്ത​രം ച​ട്ട​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കേ വി​വാ​ഹം ക​ഴി​ഞ്ഞ് നാ​ലു മാ​സ​ത്തി​നു​ള്ളി​ല്‍ എ​ങ്ങ​നെ വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണം സാ​ധ്യ​മാ​കും എ​ന്ന​താ​ണ് ചോ​ദ്യമുയരുന്നത്.

ഇ​ക്കാ​ര്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് താ​ര​ത്തി​നോ​ട് ത​മി​ഴ്‌​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഡ​യ​റ​ക്ട​റേ​റ്റ് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി എം.​സു​ബ്ര​ഹ്മ​ണ്യ​ന്‍ പ​റ​ഞ്ഞു.

നി​യമ​ലം​ഘ​നം ന​ട​ന്നോ​യെ​ന്ന​തു പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​ണ് ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളാ​യ വി​വ​രം ഇ​രു​വ​രും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ച​ത്. 2022 ജൂ​ണ്‍ ഒ​ന്‍​പ​തി​നാ​യി​രു​ന്നു ന​യ​ന്‍-​വി​ക്കി വി​വാ​ഹം

Post a Comment

أحدث أقدم
Join Our Whats App Group