Join News @ Iritty Whats App Group

കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ ഗുണ്ടാ തടവുകാരുടെ അക്രമം തുടരുന്നു


കണ്ണൂർ: സെന്‍ട്രല്‍ ജയിലില്‍ ഗുണ്ടാ തടവുകാരുടെ അക്രമം തുടരുന്നു. കഴിഞ്ഞ ദിവസം രാവിലെ ശുചിമുറയില്‍ പോയി മടങ്ങുകയായിരുന്ന മൂന്നാം നമ്ബര്‍ ബ്ലോക്കിലെ വിചാരണ തടവുകാരനായ കാസര്‍കോട്ടെ അബ്ദുള്‍ സമദാനിക്കാണ് മര്‍ദ്ദനമേറ്റത്.

ഗുണ്ടാ ആക്ടില്‍ കഴിയുന്ന രമേശന്‍, തീക്കാട്ട് സാജന്‍, തക്കാളി രാജീവന്‍ എന്നിവര്‍ ഇയാളെ മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി.

പ്രതികള്‍ ജയിലിനകത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് ജയില്‍ ഉദ്യോഗസ്ഥരോട് താന്‍ പറഞ്ഞിട്ടുണ്ടാകുമെന്ന് തെറ്റിദ്ധരിച്ചാണ് മാരകായുധങ്ങളു പയോഗിച്ച്‌ ആക്രമിച്ചതെന്ന് സമദാനി പൊലീസില്‍ മൊഴി നല്‍കി. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group