Join News @ Iritty Whats App Group

99 രൂപ പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ഇൻഷൂറൻസ്, തെങ്ങുകയറ്റക്കാർക്ക് പദ്ധതിയുമായ നാളികേര വികസന ബോർഡ്


തെങ്ങ് കയറ്റക്കാർക്ക് ഇൻഷുറൻസ് പരിരക്ഷയുമായി നാളികേര വികസന ബോർഡ്. നാളികേര വികസന ബോർഡിന്റെ കേര സുരക്ഷ ഇൻഷുറൻസ് പദ്ധതി പ്രകാരം തെങ്ങുകയറ്റ തൊഴിലാളികൾക്ക് 99 രൂപ പ്രീമിയം നൽകി അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

ഇതിന് അപേക്ഷിക്കാനുള്ള അവസരം 2022 ഒക്ടോബർ 25ന് അവസാനിക്കും. ഓറിയന്റൽ ഇൻഷൂറൻസ് കമ്പനിയുമായി സഹകരിച്ചാണ് ബോർഡ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തെങ്ങു കയറ്റ തൊഴിലാളികൾ, നാളികേര വികസന ബോർഡിന്റെ ചങ്ങാതിക്കൂട്ടം പരിശീലനമോ നീര ടെക്നീഷ്യൻ പരിശീലനമോ വിജയകരമായി പൂർത്തിയാക്കിയവർ, നാളികേര വിളവെടുപ്പുകാർ എന്നിവർക്കാണ് പരിരക്ഷ ലഭിക്കുക.

കൃഷി ഓഫീസർ/പഞ്ചായത്ത് പ്രസിഡന്റ്/ നാളികേര ഉത്പാദക കമ്പനി ഡയറക്ടർമാർ എന്നിവർ ആരെങ്കില്ലും ഒപ്പ് വെച്ച് പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും നാളികേര വികസന ബോർഡിന്റെ പേരിൽ എറണാകുളത്ത് മാറ്റാവുന്ന 99 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും സഹിതം അപേക്ഷകൾ സമർപ്പിക്കാം.

അപേക്ഷകൾ, (ചെയർമാൻ, നാളികേര വികസന ബോർഡ്, കേരഭവൻ, എസ്.ആർ.വി റോഡ്, കൊച്ചി - 682011) എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷാഫോമിനും പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബോർഡിന്റെ www.coconutboard.gov.in എന്ന വെബ്ബ്സൈറ്റ് സന്ദർശിക്കുകയോ 0484 - 2377266 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

Post a Comment

أحدث أقدم
Join Our Whats App Group