Join News @ Iritty Whats App Group

ല​യ​ണ്‍​സ് ഇ​രി​ട്ടി മ​ഹോ​ത്സ​വം ന​വം​ബ​ര്‍ 17 മു​ത​ല്‍

ഇ​രി​ട്ടി ല​യ​ണ്‍​സ് ക്ല​ബ് ല​യ​ണ്‍​സ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു മാ​സ​ത്തോ​ളം നീ​ണ്ടു നി​ല്‍​ക്കു​ന്ന ഓ​ള്‍ ഇ​ന്ത്യാ വി​നോ​ദ, വി​പ​ണ​ന, വി​ജ്ഞാ​ന , ഉ​ത്സ​വ മേ​ള സം​ഘ​ടി​പ്പി​ക്കും.

ഇ​രി​ട്ടി മ​ഹോ​ത്സ​വം എ​ന്ന പേ​രി​ലു​ള്ള മേ​ള ന​വം​ബ​ര്‍ 17 മു​ത​ല്‍ ആ​രം​ഭി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ഇ​രി​ട്ടി-​മ​ട്ട​ന്നൂ​ര്‍ പാ​ത​യോ​ര​ത്ത് പു​ന്നാ​ട് കു​ന്നി​ന് താ​ഴെ നാ​ലേ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്താ​ണ് മേ​ള ന​ട​ക്കു​ക. ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ ജീ​വ​കാ​രു​ണ്യ ഫ​ണ്ട് ധ​ന​ശേ​ഖ​ര​ണാ​ര്‍​ത്ഥ​മാ​ണ് പ​രി​പാ​ടി . 
കാ​ഷ്മീ​ര്‍ താ​ഴ്‌വര​യു​ടെ മാ​തൃ​ക, ഹൈ​ടെ​ക് അ​മ്യൂ​സ്മെ​ന്‍റ് പാ​ര്‍​ക്ക്, നൂ​റി​ല്‍​പ​രം വ്യാ​പാ​ര വി​പ​ണ​ന സ്റ്റാ​ളു​ക​ള്‍, വി​വി​ധ വി​നോ​ദ റൈ​ഡു​ക​ള്‍, പ്ര​ശ​സ്ത​ര്‍ അ​ണി​നി​ര​ക്കു​ന്ന സെ​മി​നാ​റു​ക​ള്‍, ശാ​സ്ത്ര-​ക​ലാ-​സാ​ഹി​ത്യ സ​ദ​സു​ക​ള്‍, മെ​ഡി​ക്ക​ല്‍ ക്യാ​മ്ബു​ക​ള്‍, ഫു​ഡ് ഫെ​സ്റ്റി​വെ​ല്‍ തു​ട​ങ്ങി​യ ഉ​ണ്ടാ​കും.

എ​ല്ലാ​ദി​വ​സ​വും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ആ​ക​ര്‍​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് സ്ക​റി​യ, ഒ. ​വി​ജേ​ഷ്, കെ. ​സു​രേ​ഷ് ബാ​ബു, വി.​പി. സ​തീ​ശ​ന്‍, ഡോ. ​ജി. ശി​വ​രാ​മ​കൃ​ഷ്ണ​ന്‍ പ​ങ്കെ​ടു​ത്തു.

Post a Comment

أحدث أقدم
Join Our Whats App Group