Join News @ Iritty Whats App Group

അധികാരികളുടെ വാഗ്ദാനങ്ങളെല്ലാം പാഴായി - ആറളം ഫാമിൽ കാട്ടാന ചവിട്ടിയരച്ചതിൽ വാസു പതിനൊന്നാമൻ

ഇരിട്ടി: ആറളം ഫാമിൽ കാട്ടാനയക്രമത്തിൽ ഓരോ മനുഷ്യ ജീവൻ മരിച്ചു വീഴുമ്പോഴും അധികൃതരെത്തി നൽകുന്ന വാഗ്ദാനങ്ങളും ഉറപ്പുകളും പാഴാകുന്നതിന്റെ ഉദാഹരണമാണ് ഫാമിൽ ചൊവ്വാഴ്ചയുണ്ടായ കാട്ടാന അക്രമവും മരണവും. ഫാം പുനരധിവാസമേഖലയിലെ ഒൻപതാം ബ്ലോക്ക് പൂക്കുണ്ടിലെ വാസു (37) ആണ് രാത്രി 7 മണിയോടെ കാട്ടാന അക്രമത്തിൽ മരണമടയുന്നത് . ഇതോടെ കഴിഞ്ഞ 8 വർഷത്തിനിടെ ആറളം ഫാമിനകത്ത് കാട്ടാന അക്രമത്തിൽ കൊല്ലപ്പെടുന്ന പതിനൊന്നാമത്തെ ആളാണ് വാസു. 
സന്ധ്യക്ക്‌ ഏഴ് മണിയോടെ സഹോദരിയുടെ വീട്ടിൽ പോയി വീട്ടിലേക്ക് തിരിച്ചു പോകും വഴിയാണ് കാട്ടാന വാസുവിനെ ആക്രമിക്കുന്നത്. നടന്നു പോവുകയായിരുന്ന വാസുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഈ സമയത്ത് ആനയുടെ ചിഹ്നം വിളിയും ബഹളവും കേട്ടതായി പ്രദേശ വാസികൾ പറഞ്ഞു. ടാർ ചെയ്ത റോഡരികിൽ കിടന്ന വാസുവിനെ എന്നാൽ ഇതിന് ശേഷം ഇത് വഴി ജീപ്പിൽ കടന്നുപോയ വനം വകുപ്പധികൃതരുടെ കണ്ണിൽ പെട്ടില്ല. പിന്നീട് 8 മണിക്ക് ശേഷം ഇതുവഴി സഹോദരിയുടെ വീട്ടിലേക്കു പോവുകയായിരുന്ന ലീന എന്ന സ്ത്രീയാണ് വാസു റോഡരികിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. എന്നാൽ മുഖത്ത് ചവിട്ടേറ്റതിനാൽ ആൾ ആരെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഇവരവിവരമറിയിച്ചതിനെത്തുടർന്നാണ് വനം വകുപ്പ് ദ്രുതകർമ്മ സെനങ്ങ്ൾ എത്തി വാസുവിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നത്. അപ്പോൾ സമയം രണ്ട് മണിക്കൂർ കഴിഞ്ഞിരുന്നു. ആശുപത്രിയിൽ എത്തിച്ചിട്ടും മരിച്ചത് ആരാണെന്നറിയുന്നതിൽ ഏറെ താമസം നേരിട്ടു .

Post a Comment

أحدث أقدم
Join Our Whats App Group