Join News @ Iritty Whats App Group

മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യുഷന്‍ അനുമതി തേടി കോണ്‍ഗ്രസ്, വിജിലന്‍സ് കോടതിയിലും പരാതി



മുഖ്യമന്ത്രിക്ക് എതിരെ പ്രോസിക്യുഷന്‍ അനുമതി തേടി കോണ്‍ഗ്രസ് നേതാവ് ജ്യോതി കുമാര്‍ ചാമക്കാല ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കി. ഇതോടനുബന്ധിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ മുഖ്യമന്ത്രിക്കെതിരെ ചാമക്കാല പരാതി നല്‍കിയിരുന്നു. ഗവര്‍ണ്ണര്‍ക്ക് നേരിട്ടും ഇ മെയിലിലും കത്ത് നല്‍കിയിട്ടുണ്ട്.

കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വജപക്ഷപാതം നടത്തിയെന്ന പരാതിയുമായി ബന്ധപ്പെട്ടാണ് പ്രോസിക്യൂഷന്‍ അനുമതി തേടിയിരിക്കുന്നത്. മുഖ്യമന്ത്രി സമ്മര്‍ദ്ദം ചെലുത്തിയെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയ ഗവര്‍ണര്‍ ഇതു സംബന്ധിച്ച് മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തുവിട്ടിരുന്നു.

കേണ്ണൂര്‍ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തലും ഇത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് പിണറായി നല്‍കിയ കത്തുകളും മുന്‍ നിര്‍ത്തി മുഖ്യമന്ത്രിയെ നിയമപരമായി നേരിടാനാണ് കോണ്‍ഗ്രസ് നീക്കം.

മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിലും രവീന്ദ്രന്റെ പുനര്‍നിയമന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇത് സത്യപ്രതിജ്ഞാ ലംഘനവും സ്വജന പക്ഷപാതവുമാണെന്ന് കോണ്‍ഗ്രസ് വാദിക്കുന്നത് അതിനാല്‍ മുഖ്യമന്ത്രിക്കെതിരെ പൊലീസ് കേസ് ചാര്‍ജ് ചെയ്ത് അന്വേഷണം നടത്തി ശിക്ഷിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

കേരളത്തിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് രാജ്ഭവനില്‍ ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിക്കെതിരെ പത്ര സമ്മേളനം വിളിക്കുന്നത്. മുഖ്യമന്ത്രി അയച്ച കത്തുകളും ചരിത്ര കോണ്‍ഗ്രസിനിടെ തനിക്കെതിരെയുണ്ടായ പ്രതിഷേധത്തിന്റെ വീഡിയോയും പുറത്ത് വിട്ടായിരുന്നു രാജ്ഭവനിലെ വാര്‍ത്താ സമ്മേളനം.

കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനത്തിന് മുഖ്യമന്ത്രി നേരിട്ടെത്തി സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഗവര്‍ണ്ണര്‍ അവിടെ വച്ച് വെളിപ്പെടുത്തിയിരുന്നു. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധത്തിന്റെ ഗൂഡാലോചനയില്‍ കെ.കെ രാഗേഷിന് പങ്കുണ്ടെന്നും അതിന്റെ പ്രത്യുപകാരമായാാണ് മുഖ്യമന്ത്രി രാഗേഷിനെ പ്രൈവറ്റ് സെക്രട്ടറിയാക്കിയതെന്നുമായിരുന്നു ഗവര്‍ണറുടെ ആരോപണം.

Post a Comment

أحدث أقدم
Join Our Whats App Group