Join News @ Iritty Whats App Group

വിവാഹം കഴിച്ച്‌ സ്വര്‍ണവും പണവും തട്ടിയെടുത്ത് മുങ്ങിയതായി കണ്ണൂര്‍ സ്വദേശിക്കെതിരെ മലപ്പുറം വണ്ടൂര്‍ സ്വദേശിയായ യുവതിയുടെ പരാതി


വിവാഹം കഴിച്ച്‌ സ്വര്‍ണവും പണവും തട്ടിയെടുത്ത് മുങ്ങിയതായി കണ്ണൂര്‍ സ്വദേശിക്കെതിരെ മലപ്പുറം വണ്ടൂര്‍ സ്വദേശിയായ യുവതിയുടെ പരാതി.

തലശ്ശേരി പെരിങ്ങത്തൂര്‍ സ്വദേശി ധനീഷിനെതിരെയാണ് മലപ്പുറം വണ്ടൂര്‍ സ്വദേശിയായ യുവതി കണ്ണൂര്‍ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

ബഹ്റൈനില്‍ ജോലിചെയ്യുമ്ബോഴാണ് ഇരുവരും പരിചയപ്പെട്ടത്. ഹിന്ദുമത വിശ്വാസിയായിരുന്ന ധനീഷ് 2019 സെപ്റ്റംബറില്‍ ബഹ്റൈനില്‍ വെച്ച്‌ ഇസ്ലാംമതം സ്വീകരിക്കുകയും തുടര്‍ന്ന് യുവതിയുടെ വണ്ടൂരിലെ വീട്ടില്‍വെച്ച്‌ ഇസ്ലാം മതാചാരപ്രകാരം വിവാഹം കഴിക്കുകയുമായിരുന്നു.

ധനീഷ് നേരത്തേ മറ്റൊരു വിവാഹം കഴിച്ചത് മറച്ചുവെച്ചാണ് താനുമായി വിവാഹം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. വിവാഹം കഴിഞ്ഞ് രണ്ടുദിവസത്തിനുശേഷമാണു മുമ്ബുനടന്ന കല്യാണത്തെക്കുറിച്ച്‌ യുവതിയോട് പറഞ്ഞത്.

വിവാഹത്തിനായി ഇരുവരും ബഹ്റൈനില്‍നിന്ന് നാട്ടിലേക്ക് പോകുന്നതിനുമുമ്ബ് ധനീഷും പിതാവും യുവതിയോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. പിന്നീട് തിരിച്ചുതരാം എന്നു പറഞ്ഞാണ് തുക ചോദിച്ചത്. യുവതിയും വീട്ടുകാരും ചേര്‍ന്ന് ഈ തുക ധനീഷിന് നല്‍കി. ആദ്യ വിവാഹത്തിന്റെ ബാധ്യത തീര്‍ക്കാനായിരുന്നു ഈ തുക ആവശ്യപ്പെട്ടതെന്ന് വിവാഹശേഷമാണ് പറഞ്ഞത്.

അതിനുശേഷം വീണ്ടും രണ്ടുലക്ഷം രൂപ ഇയാള്‍ യുവതിയില്‍നിന്ന് വാങ്ങി. വിവാഹശേഷം ബഹ്റൈനില്‍ തിരിച്ചെത്തി. ശേഷം ധനീഷ് നിരന്തരം മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പറഞ്ഞു. പിന്നീട് പലതവണയായി 45 പവനോളം സ്വര്‍ണവും 5000 ബഹ്‌റൈന്‍ ദീനാറും ധനീഷ് വാങ്ങിയെടുത്തതായും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച കേസ്‌ ബഹ്റൈനില്‍ നടക്കുന്നുമുണ്ട്.

അതിനിടെ, കഴിഞ്ഞദിവസം നാട്ടിലെത്തിയ ധനീഷ് മറ്റൊരു വിവാഹത്തിന് തയാറെടുക്കുന്നതായി അറിയാന്‍ കഴിഞ്ഞെന്നും നീതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Post a Comment

أحدث أقدم
Join Our Whats App Group