Join News @ Iritty Whats App Group

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും


പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. 200 ലധികം ഹര്‍ജികളാണ് പരിഗണിക്കുന്നത്.

പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. 2019ലാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്. ഹര്‍ജികള്‍ പരിഗണിച്ച സുപ്രീംകോടതി നേരത്തെ സര്‍ക്കാറിന് നോട്ടീസ് അയച്ചിരുന്നു.

ഇതില്‍ വിശദമായി വാദം കേള്‍ക്കാന്‍ വേണ്ടിയാണ് തിങ്കളാഴ്ച മുതല്‍ ഹര്‍ജി പരിഗണിക്കുന്നത്. അതേസമയം കേരളം സമര്‍പ്പിച്ച സ്യൂട്ട് ഹര്‍ജി പരിഗണിക്കില്ലെന്നാണ് വിവരം.

Post a Comment

أحدث أقدم
Join Our Whats App Group