ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് (IST) ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണി വലിയ പ്രഖ്യാപനം നടത്തുമെന്ന വാർത്ത വളരെ വേഗം പ്രചരിച്ചിരുന്നു. മുൻ ഇന്ത്യൻ നായകൻ ശനിയാഴ്ച തന്റെ സോഷ്യൽ മീഡിയ പേജിൽ സെപ്തംബർ 25 ന് തനിക്ക് ചില ആവേശകരമായ വാർത്തകൾ പങ്കിടാനുണ്ടെന്ന് പ്രസ്താവിച്ചു. സോഷ്യൽ മെഡി പേജുകളിൽ ഒട്ടും ആക്റ്റീവ് അല്ലാത്ത ധോണി ഇന്ന് ഇത്തരം ഒരു ലൈവ് ഇടണമെങ്കിൽ അതിൽ എന്തോ ഉണ്ടെന്നും ആരാധകർ പറയുകയും ചെയ്തു . ഐ.പി.എലിൽ നിന്നും കൂടി ധോണി വിരമിക്കുകയാണോ എന്നും ആരാധകർ ചോദിച്ചിരുന്നു .
ഇപ്പോഴിതാ എല്ലാവരെയും പറ്റിച്ചേ എന്ന രീതിയിലായി ധോണിയുടെ വാർത്ത സമ്മേളനം. എന്നാൽ പ്രമുഖ ബിസ്ക്കറ്റ് നിർമ്മാതാക്കളായ ഓറിയോ ബിസ്കറ്റ്സിൻ്റെ തന്ത്രം മാത്രമായിരുന്നു. ധോണിയുടെ ബ്രാൻഡ് വാല്യൂ അവർ നന്നായി ഉപയോഗിച്ചു എന്ന് മാത്രം,
2011 ൽ ഇന്ത്യ ലോകകപ്പ് ജയിച്ച വർഷമായിരുന്നു ഓറിയോ ബിസ്ക്കറ്റ് അവരുടെ പ്രവർത്തനം ആരംഭിച്ചത്. ഇപ്പോൾ അവരുടെ ഓറിയോ കുക്കീസ് എന്ന പുതിയ സംരംഭത്തിന്റെ ആരംഭം കുറിക്കുക എന്ന ലക്ഷ്യത്തിലാണ് ധോണി എത്തിയതും.
മനുഷ്യനെ വട്ട് കളിപ്പിക്കല്ലേ ധോണി ഭായ് എന്നാണ് ആരാധകർ പറയുന്നത്.
إرسال تعليق