Join News @ Iritty Whats App Group

ഷവർമ കഴിച്ച സഹോദരങ്ങൾക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു



കൊല്ലം: കൊട്ടാരക്കരയിൽ ഷവർമ കഴിച്ചതിനെ തുടർന്ന് സഹോദരങ്ങൾ ആശുപത്രിയിലായി. മൈലം സ്വദേശികളായ സഹോദരനും, സഹോദരിയുമാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലായത്. കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായ രോഗികൾക്ക് ഭക്ഷ്യ വിഷബാധയാണ് കാരണമെന്ന് ഡോക്ടർ അറിയിച്ചു.
മൈലത്ത് പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്നാണ് ഇരുവരും ഷവർമ വാങ്ങി കഴിച്ചത്. ലൈസൻസ് ഇല്ലാതെ ഷവർമ വിൽക്കുന്ന സ്ഥാപനങ്ങൾക്കായി പരിശോധനകൾ നടന്നു വരവേയാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്

Post a Comment

Previous Post Next Post
Join Our Whats App Group