Join News @ Iritty Whats App Group

ഇരിട്ടി റെയിഞ്ച് മീലാദ് കാമ്പയിൻ ഉദ്ഘാടനവും , പി.കെ.പി ഉസ്താദ് , സലീം ഫൈസി ഇർഫാനി അനുസ്മരണവും സംഘടിപ്പിച്ചു

ഇരിട്ടി: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ഇരിട്ടി റെയിഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി ടൗൺ ഇർശാദുൽ ഇസ്ലാം മദ്റസ ഓഡിറ്റോറിയത്തിൽ മീലാദ് കാമ്പയിൻ ഉദ്ഘാടനവും പി.കെ പി ഉസ്താദ് , സലീം ഫൈസി ഇർഫാനി അനുസ്മരണവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു. മുഅല്ലിം വെൽഫേർ വിംഗ് ചെയർമാൻ എ. സ്.സിദ്ദീഖ് ദാരിമി കീഴൂർ ഉൽഘാടനം ചെയ്തു
 റെയിഞ്ച് പ്രസിഡണ്ട് ഉമർ മുഖ്താർ ഹുദവി അധ്യക്ഷത വഹിച്ചു. കെ.എസ് ഷൗക്കത്ത് അലി മൗലവി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. പി.മൊയ്തു ഫൈസി പരിപ്പുതോട്, ജലീൽ ഫൈസി കീഴ്പള്ളി, ശബീർ അലി ദാരിമി പുന്നാട്, മുബശ്ശിർ ഹുദവി ഇരിട്ടി , കോയ ഫൈസി കരിക്കോട്ടക്കരി, ഖലീൽ ഇർഫാനി പെരുവം പറമ്പ്, മാജിദ് വാഫി ഉളിക്കൽ, ശബീർ ഫൈസി പടിയൂർ, മുഹമ്മദ് റാഇഫ് അസ്ഹരി നുച്ചിയാട്, അബ്ദുല്ല പി തൊട്ടിപ്പാലം, ഹമീദ്മിസ്ബാഹി ആറളം, സംസാരിച്ചു ഒക്ടോബർ നാലിന് വൈകുന്നേരം മട്ടന്നൂരിൽ വെച്ച് നടക്കുന്ന ജംഇയ്യത്തുൽ മുഅല്ലിമീൻ ഇരിട്ടി മേഖല കമ്മറ്റി സംഘടിപ്പിക്കുന്ന മീലാദ് ജാഥയും, ഒക്ടോബർ 13മുതൽ 17 വരെ നടക്കുന്ന ഉളിയിൽ ദാറുൽ ഹിദായ സമ്മേളനവും വിജയിപ്പിക്കുവാനും യോഗം ആഹ്വാനം ചെയ്തു.

Post a Comment

أحدث أقدم
Join Our Whats App Group