Join News @ Iritty Whats App Group

സെര്‍ച്ച് കമ്മിറ്റിയിലേക്ക് നോമനിയെ നിര്‍ദശിക്കണമെന്ന് കേരളാ വി സിക്ക് വീണ്ടും ഗവര്‍ണ്ണറുടെ നിര്‍ദേശം

താന്‍ ആവശ്യപ്പെട്ട പ്രകാരം സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഉടന്‍ തന്നെ നോമനിയെ നിര്‍ദേശിക്കണമെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ കേരളാ വിസിക്ക് നിര്‍ദേശം നല്‍കി. വിസിയുടെ അധികാരങ്ങളും കര്‍ത്തവ്യവും ചട്ടത്തില്‍ പറയുന്നുണ്ടെന്ന് ഗവര്‍ണ്ണര്‍ അദ്ദേഹത്തെ ഓര്‍മിപ്പിച്ചു. ഇത് മൂന്നാം തവണയാണ് നോമിനിയെ വെക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുന്നത്. അന്ത്യശാസനം തള്ളിയിട്ടും കടമ ഓര്‍മിപ്പിച്ച് ഗവര്‍ണര്‍ കേരള വിസിക്ക് കത്തയക്കുകയാണ് ചെയ്തത്.

വി സി നിയമത്തിനത്തിനുളള സെര്‍ച്ച കമ്മിറ്റിയിലേക്ക് ഉടന്‍ സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കാന്‍ വി സി യോട് ഗവര്‍ണ്ണര്‍ കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വി സി പ്രതിനിധിയെ നിര്‍ദേശിച്ചില്ല.

ഗവര്‍ണറുടേയും യുജിസിയുടേയും പ്രതിനിധികളെ മാത്രം വെച്ചുള്ള കമ്മിറ്റി രൂപീകരണം ഏകപക്ഷീയമാണെന്ന് കാണിച്ച് ഗവര്‍ണറെ തള്ളി സെനറ്റ് പ്രമേയം പാസ്സാക്കിയെന്ന മറുപടിയാണ് വി സി നല്‍കിയത്. പ്രമേയത്തിന്റെ കാര്യം അറിഞ്ഞെന്ന് പറഞ്ഞ ഗവര്‍ണര്‍, വിസിക്ക് അന്ത്യശാസനമെന്ന നിലയില്‍ പുതിയ കത്ത് നല്‍കി. എന്നിട്ടും പ്രതിനിധിയെ നല്‍കാന്‍ വിസി തയ്യാറായില്ല. ഇതോടെയാണ് ഗവര്‍ണര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കിയത്.

സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കാതെ ഇനിയും മടിച്ച് നിന്നാല്‍ വിസിക്കെതിരെ ഗവര്‍ണര്‍ നടപടിയെടുത്തേക്കുമെന്നാണ് വിവരം. ഒക്ടോബര്‍ മൂന്നിന് കേരളത്തില്‍ തിരിച്ചെത്തിയ ശേഷം ഗവര്‍ണര്‍ നടപടിയിലേക്ക് കടക്കും.

Post a Comment

أحدث أقدم
Join Our Whats App Group