പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
പിണറായി: കണ്ണൂർ പിണറായിയിലെ സ്ഫോടനം വിപിൻ രാജിന്റെ കൈയിൽ നിന്ന് സ്ഫോടക വസ്തു പൊട്ടുന്ന ദൃശ്യം പുറത്ത്. റീൽസ് ചിത്രീകരണത്തിനിടെയാണ് സ്ഫോടനം. പൊട്ടിയത് പടക്കം എന്നായിരുന്നു പൊലീസും സിപിഎമ്മും പ്രചരിപ്പിച്ചത്. അനധികൃതമായി നിർമ്മിച്ച സ്ഫോടക വസ്തുവാണ് പൊട്ടിയതെന്നാണ് പുറത്ത് വന്ന ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ് പിണറായി വെണ്ടുട്ടായില്‍ സ്ഫോടനമുണ്ടായത്. കനാല്‍ക്കരയില്‍ ആളൊഴിഞ്ഞ ഭാഗത്തുണ്ടായ ഉഗ്ര സ്ഫോടനത്തിലാണ് സിപിഎം പ്രവര്‍ത്തകനായ വിപിന്‍ രാജിന്‍റെ വലത് കൈപ്പത്തിക്ക് സാരമായി പരിക്കേറ്റത്. ഇയാളെ ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാൽ ഓലപ്പടക്കം പൊട്ടിക്കുമ്പോള്‍ അപകടമുണ്ടായെന്നാണ് യുവാവ് ആശുപത്രിയിലും പൊലീസിനോടും പറഞ്ഞത്.
പാനൂര്‍ ഉള്‍പ്പടെയുളള മേഖലയില്‍ പ്രയോഗിക്കാന്‍ സിപിഎം വ്യാപകമായി ബോംബ് നിര്‍മിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപണം രൂക്ഷമായ സമയത്താണ് സ്ഫോടനം നടന്നത്. അപകടമുണ്ടായ് പടക്കം പൊട്ടിയതാണെന്നായിരുന്നു പിണറായി പൊലീസ് എഫ്ഐആറിലാണ് വ്യക്തമാക്കിയിരിക്കുന്നത്. കൈപ്പത്തി ചിതറിയ ആൾക്കെതിരെ ചുമത്തിയത് സ്ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിനുള്ള വകുപ്പാണ്
إرسال تعليق