Join News @ Iritty Whats App Group

ഞായറാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വൈദ്യുതി മുടങ്ങും.


വടക്കൻ കേരളത്തിൽ വൈദ്യുതി മേഖലയിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കുക, വൈദ്യുതി പ്രസരണനഷ്ടം കുറയ്ക്കുക, ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള വൈദ്യുതി അവശ്യാനുസരണം തടസ്സം കൂടാതെ, മിതമായ നിരക്കിൽ ലഭ്യമാക്കുക എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങൾ മുൻനിർത്തി വൈദ്യുതി പ്രസരണ-വിതരണശൃംഖല ശക്തിപ്പെടുത്തി പ്രസരണം രംഗത്ത് കൂടുതൽ സബ്സ്റ്റേഷനുകളും, പ്രസരണലൈനുകളും സ്ഥാപിക്കുവാൻ വേണ്ടിയുള്ള സമയബന്ധിത പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരും കെ.എസ്.ഇ.ബി. ലിമിറ്റഡും ചേർന്ന് ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയിലൂടെ നടപ്പിലാക്കി വരികയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന

220 KV GIS തലശ്ശേരി സബ്സ്റ്റേഷന്റെ പൂർത്തീകരണവുമായി ബന്ധപ്പെട്ട് പുതിയതായി നിർമ്മിച്ച 220 KV ലൈനുകൾ കാഞ്ഞിരോട് സബ്സ്റ്റേഷനിൽ ബന്ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി 11.09.2022 ഞായറാഴ്ച രാവിലെ 8.30 മുതൽ 12.30 വരെ തളിപ്പറമ്പ്, അമ്പലത്തറ, മൈലാട്ടി എന്നീ 220 കെ വി സബ്സ്റ്റേഷനുകളുടെയും, വിദ്യാനഗർ,കാഞ്ഞങ്ങാട്മുള്ളേരിയ, ചെറുവത്തൂർ (റെയിൽവേ), പഴയങ്ങാടി ഏഴിമല, ചെറുപുഴ,പയ്യന്നൂർ, മങ്ങാട്,അഴീക്കോട്, എന്നീ 110 കെ വി സബ്സ്റ്റേഷനുകളുടെയും പെരിയ ബദിയടുക്ക, ആനന്ദപുരം, കാസർഗോഡ് ടൌൺ, കാഞ്ഞങ്ങാട് ടൌൺ, നീലേശ്വരം ടൌൺ, വെസ്റ്റ് എളേരി, ബേളൂർ, രാജാപുരം, തൃക്കരിപ്പൂർ, പയ്യന്നൂർ ടൌൺ, പടന്നപ്പാലം, നടുക്കിനി, ആലക്കോട്, കുറ്റിയാട്ടൂർ എന്നീ 33 കെ വി സബ്സ്റ്റേഷനുകളുടെയും പരിധിയിൽ വൈദ്യുതി തടസ്സം ഉണ്ടാകുമെന്നതിനാൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ഷൊർണ്ണൂർ ട്രാൻസ്ഗ്രിഡ് നോർത്ത് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.


Post a Comment

أحدث أقدم
Join Our Whats App Group