Join News @ Iritty Whats App Group

പിന്‍വലിച്ചതില്‍ തെറ്റിദ്ധാരണ പ്രചരിക്കുന്നു; പരിശോധനാ ഫലം വരും വരെ ഉപയോഗിക്കാതിരിക്കുക എന്നത് കീഴ്‌വഴക്കമാണെന്ന് ആരോഗ്യ മന്ത്രി


തിരുവനന്തപുരം: പേവിഷബാധ പ്രതിരോധ വാക്‌സിന്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകള്‍ ഉയരുന്നതിനെ തുടര്‍ന്ന് കൂടുതല്‍ വിശദീകരണവുമായി മന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട് വിശദീകരണം മന്ത്രി നല്‍കിയത്. നായകളുടെ കടിയേറ്റ് മരിച്ച 21 പേരില്‍, 5 പേര്‍ വാക്‌സിന്‍ എടുത്തിരുന്നു. തുടര്‍ന്ന് ഗുണനിലവാര പരിശോധനക്ക് പ്രസ്തുത ബാച്ചില്‍പ്പെട്ട വാക്‌സിന്‍ അയക്കാന്‍ തീരുമാനിച്ചു. ഇങ്ങനെ പരിശോധനക്ക് അയക്കുന്ന വാക്‌സിന്‍ പരിശോധന ഫലം വീണ്ടും വരും വരെ ഉപയോഗിക്കാതിരിക്കുക എന്നത് കീഴ്‌വഴക്കമാണെന്ന് മന്ത്രി വ്യക്തമാക്കി. അതോടൊപ്പം കെഎംഎസ്‌സിഎല്‍ ലഭ്യമാക്കിയ സര്‍ട്ടിഫിക്കറ്റും മന്ത്രി കുറിപ്പിനോടൊപ്പം പങ്കുവച്ചു. വാക്‌സിന്‍ വീണ്ടും പരിശോധനക്ക് അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group