Join News @ Iritty Whats App Group

പോപ്പുലര്‍ ഫ്രണ്ട് നിരോധനം: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു




തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. ആഭ്യന്തര വകുപ്പ് സെക്രട്ടറി, ഡിജിപി, എഡിജിപി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

യോഗത്തിനു ശേഷമായിരിക്കും പോപ്പുലര്‍ ഫ്രണ്ടിനെതിരെ സംസ്ഥാനത്ത് തുടര്‍ നടപടി സ്വീകരിക്കുക. സംഘടനയുമായി ബന്ധമുള്ള ഓഫീസുകളും സ്ഥാപനങ്ങളും പൂട്ടി മുദ്രവയ്ക്കും. ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും.

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ രാജ്യവ്യാപകമായി നടന്ന റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെയാണ് സംഘന നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.

Post a Comment

أحدث أقدم
Join Our Whats App Group