Join News @ Iritty Whats App Group

സംസ്ഥാനത്ത് ജാഗ്രത; ഉത്തരവ് ലഭിച്ചാൽ പോപ്പുലർ ഫ്രണ്ട് ഓഫീസുകള്‍ സീൽ ചെയ്യുമെന്ന് പൊലീസ്


തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര ഉത്തരവ് ലഭിച്ചാൽ തുടർ നടപടികളിലേക്ക് കടക്കാനൊരുങ്ങി കേരള പൊലീസ്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പ്രധാന പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ പൂട്ടി സീൽ ചെയ്യും. പ്രശ്ന സാധ്യതയുള്ളവരെ കരുതൽ കസ്റ്റഡിയിൽ എടുക്കും. സംസ്ഥാനത്ത് പിഎഫ്ഐ ഓഫീസുകൾ കേന്ദ്രീകരിച്ച് നടന്ന റെയ്ഡുകൾ തുടരും.
പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊലീസിന് പ്രത്യേക ജാഗ്രതാനിർദേശം ലഭിച്ചിട്ടുണ്ട്. ക്യാംപുകളിലെ പൊലീസുകാരെ സജ്ജമാക്കി നിർത്താനും നിർദേശമുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group